Wednesday, May 14, 2025 5:58 pm

ക്രൈസ്​തവ സഭകള്‍ ബി.ജെ.പിയോട്​ സമരസപ്പെടുന്നുവെന്ന വിമര്‍ശനവുമായി സത്യദീപം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ക്രൈസ്​തവ സഭകള്‍ ബി.ജെ.പിയോട്​ സമരസപ്പെടുന്നുവെന്ന വിമര്‍ശനവുമായി എറണാകുളം അതിരൂപത മുഖപത്രമായ സത്യദീപം. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആര്‍.എസ്.എസ് അജണ്ടകള്‍ക്ക് അതിവേഗം വഴിപ്പെടുന്ന ബി.ജെ.പി ഭരണനേതൃത്വത്തോട് നിക്ഷിപ്ത താല്‍ര്യങ്ങള്‍ക്ക് അടിപ്പെട്ട് സമരത്തിലാകാതെ​ സഭ സമരസപ്പെടുന്നുവെന്ന വിമര്‍ശനമാണ്​ സത്യദീപം ഉയര്‍ത്തുന്നത്​. ഇത്​ ജനാധിപത്യ വിരുദ്ധ സന്ദേശമാണ്​ നല്‍കുന്നതെന്നും മുഖപ്രസംഗം പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ്​ മാര്‍പാപ്പയെ സന്ദര്‍ശിക്കുമെന്ന അറിയിപ്പ്​ പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ സത്യദീപത്തിന്‍റെ വിമര്‍ശനം. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയില്‍ ഇന്ത്യയിലേക്കുള്ള ക്ഷണം മാത്രമല്ല, ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആസൂത്രിതാതിക്രമവും ചര്‍ച്ചയാകുമോ എന്നാണ് അറിയേണ്ടത്​. സ്റ്റാന്‍ സ്വാമിയെ പോലുള്ളവര്‍ക്ക്​ രാജ്യത്ത്​ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും സത്യദീപം മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മതനിരപേക്ഷ ഭാരതത്തില്‍ മതഭൂരിപക്ഷത്തിന്‍റെ പ്രതിനിധിയും പ്രതീകവുമായി ജനനായകര്‍ മാറിത്തീരുന്നത് അപലപനീയമാണ്. രാമക്ഷേത്ര നിര്‍മണ മേല്‍നോട്ടച്ചുമതല പ്രധാനമന്ത്രിതന്നെ നേരിട്ട് നിര്‍വ്വഹിക്കുവോളം ഭാരതം അതിന്‍റെ മതരാഷ്ട്രീയച്ചായ്‌വ് പ്രകടിപ്പിച്ച്‌ കഴിഞ്ഞിരിക്കുന്നു. രാജ്യത്തെ ക്രൈസ്തവര്‍ക്കെതിരെ ആസൂത്രിതമായ അക്രമങ്ങള്‍ വളരെ വ്യാപകമായി വര്‍ധിക്കുന്നുവെന്ന വസ്തുതാ പഠന റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍ അത്യധികം ആശങ്കാജനകമാണെന്നും മുഖപ്രസംഗം പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടിമിന്നല്‍ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: ഇന്നും 15, 18 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും...

തലപോയാലും ജനങ്ങള്‍ക്കൊപ്പം നിലകൊള്ളും ; കോന്നി എം.എല്‍.എ ജനീഷ് കുമാര്‍

0
കോന്നി : തലപോയാലും ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന് കോന്നി എം.എല്‍.എ അഡ്വ. കെ.യു...

ബിവറേജസിന് മുന്നിൽ ക്യൂ നിൽക്കുന്നതിനിടയിലുണ്ടായ തര്‍ക്കത്തിൽ ബിയർ കുപ്പി കൊണ്ട് കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു

0
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ബിവറേജസിന് മുന്നിൽ ക്യൂ നിൽക്കുന്നതിനിടയിലുണ്ടായ തര്‍ക്കത്തിൽ ബിയർ...

താമരശ്ശേരിയില്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു

0
താമരശ്ശേരി: താമരശ്ശേരിയില്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു....