സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 നും 30 ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ചില കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.

ടിപിആര്‍ 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ പൊതുഗതാഗതത്തിനും അനുമതിയില്ല. രോഗവ്യാപനത്തിന്റെ  തോത് അനുസരിച്ച്‌ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് തിങ്കള്‍ മുതല്‍ വെള്ളി വരെ മാത്രമാണ് ഇളവുകള്‍. കോവിഡ് വ്യാപനം കുറയ്ക്കാന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

അനാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയാല്‍ നിയമനടപടി നേരിടേണ്ടി വരും. ടി.പി.ആര്‍ 30 ന് മുകളിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആണ്. ഈ പ്രദേശങ്ങളിലെ പ്രധാന റോഡുകളൊഴിച്ച്‌ മറ്റ് റോഡുകള്‍ അടയ്ക്കും. ഹോട്ടലുകളില്‍ പാഴ്സല്‍ ഉണ്ടാകില്ല, ഹോംഡെലിവറി മാത്രമേ അനുവദിക്കൂ. 18 തദ്ദേശ സ്ഥാപനങ്ങളിലെ കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ 30 ശതമാനത്തിന് മുകളില്‍ ടി.പി.ആര്‍ ഉള്ളത്.20 ശതമാനത്തിന് താഴെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ കൂടുതല്‍ ഇളുവുകള്‍ നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...