ഇനിയും ക്ഷമിക്കാൻ കഴിയില്ല ; രാഹുൽ ​ഗാന്ധിക്കെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് നൽകി സവർക്കറുടെ ചെറുമകൻ

For full experience, Download our mobile application:
Get it on Google Play

മുംബൈ: വീർ സവർക്കറെ നിരന്തരം അപമാനിക്കുന്ന രാഹുൽ ​ഗാന്ധിയ്‌ക്കെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് നൽകി സവർക്കറുടെ ചെറുമകൻ സത്യകി സവർക്കർ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയിരിക്കുന്നതെന്നും സത്യകി സവർക്കർ പറഞ്ഞു. ലണ്ടനിൽ നടത്തിയ പ്രസംഗത്തിനിടെയാണ് രാഹുൽ ​ഗാന്ധിക്കെതിരെ മഹാരാഷ്‌ട്രയിലെ കോടതിയിൽ കേസ് കൊടുത്തുത്തതായി അദ്ദേഹം വെളിപ്പെടുത്തിയത്.

‘എന്റെ മുത്തച്ഛൻ, അന്തരിച്ച വീർ സവർക്കർക്കെതിരെ പ്രസംഗത്തിൽ നടത്തിയ തെറ്റായ ആരോപണങ്ങൾക്കെതിരെ ഞാൻ രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ മാനനഷ്ടത്തിന് പരാതി നൽകിയിട്ടുണ്ട്. ലണ്ടനിലെ ഇന്ത്യൻ പ്രവാസികളുമായി നടത്തിയ സംവാദത്തിനിടെ സവർക്കറെപ്പറ്റി അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് അദ്ദേഹം ഉയർത്തിയത്. സവർക്കറും സുഹൃത്തുക്കളും ചേർന്ന് ഒരു മുസ്ലീം യുവാവിനെ കൂട്ടം ചേർന്ന് മർദ്ദിക്കുകയും അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്തിരുന്നു എന്നായിരുന്നു രാഹുലിന്റെ ആരോപണം.

താൻ ഒരു പുസ്കത്തിൽ വായിച്ചു എന്നും രാഹുൽ അവകാശപ്പെട്ടു. ഇത് തീർത്തും അസത്യമാണ്’. ‘നിരീശ്വരവാദിയും ശാസ്ത്ര ബോധവുമുള്ള സവർക്കർ ഒരിക്കലും അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇത്തരൊമൊരു പ്രവൃർത്തി ചെയ്യുകില്ല. ജനാധിപത്യത്തിൽ വിശ്വസിച്ചിരുന്ന അദ്ദേഹം മുസ്ലീങ്ങളെ ശാസ്ത്രീയ സമീപനം സ്വീകരിക്കാൻ ഉപദേശിച്ചിരുന്ന ആളാണ്. വി ഡി സവർക്കറെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവന ദുരുദ്ദേശപരമാണ്.

അദ്ദേഹത്തെ അപമാനിക്കാൻ ലക്ഷ്യമിട്ടു പ്രസ്താവനകളാണ് രാഹുൽ നിരന്തരം നടത്തുന്നത്. ഇനി മിണ്ടാതിരിക്കാൻ പറ്റില്ല. ശക്തമായി ഞങ്ങൾ പ്രതികരിക്കും. ഇനി കോടതിയിൽ കാണാം. സവർക്കർ ഒരു പുസ്തകത്തിലും ഇത്തരം കാര്യങ്ങൾ എഴുതിയിട്ടില്ല. ഏത് പുസ്തകത്തിലാണ് രാഹുൽ വായിച്ചതെന്ന് കോടതിയിൽ വന്ന് പറയട്ടെ’ എന്നും സത്യകി സവർക്കർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...