സൗദിയിൽ വെള്ളത്തിന്റെ ടാങ്ക് ദേഹത്തു വീണു മലയാളി യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : സൗദിയിൽ വെള്ളത്തിന്റെ ടാങ്ക് ദേഹത്തു വീണ് മലയാളി യുവാവ് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് (23) ആണു നജ്‌റാനില്‍ ടാങ്ക് ദേഹത്തു വീണു മരിച്ചത്. വെളളം വിതരണം ചെയ്യുന്ന ലോറിയില്‍ ഡ്രൈവറായ ഷഹീദ് സനാഇയ ഭാഗത്ത് വെള്ളം പമ്പ് ചെയ്യുന്നതിനിടെ ടാങ്ക് ദേഹത്തു വീഴുകയായിരുന്നു.

ടാങ്കർ ലോറിയിൽ നിന്നു ടാങ്കിലേയ്ക്ക് വെള്ളം അടിക്കുന്നതിനിടെ ടാങ്കിൽ വെള്ളം നിറഞ്ഞതോടെ ടാങ്കിന്റെ ഇരുമ്പ് സ്റ്റാന്റ് സഹിതം മറിഞ്ഞു വീഴുകയായിരുന്നു. ഇതിനിടയിൽപ്പെട്ട് ഗുരുതര പരുക്കേറ്റ ഷഹീദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ് – സലാം കുറ്റിക്കാടന്‍. മാതാവ് – സാജിദ. നജ്‌റാന്‍ കിംങ് ഖാലിദ് ആശുപത്രി മോര്‍ച്ചറയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...