ലോക പുസ്തകമേളയില്‍ ന്യൂഡല്‍ഹിയില്‍ വിശിഷ്ടാതിഥിയായി സൗദി അറേബ്യ

For full experience, Download our mobile application:
Get it on Google Play

റിയാദ് : ന്യൂഡല്‍ഹി വേള്‍ഡ് ബുക്ക് ഫെയറിലെ ഈ വര്‍ഷത്തെ അതിഥിരാഷ്ട്രമായി സൗദി അറേബ്യയെ തെരഞ്ഞെടുത്തു. ഫെബ്രുവരി 10 മുതല്‍ 18 വരെ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിലാണ് ന്യൂഡല്‍ഹി വേള്‍ഡ് ബുക്ക് ഫെയര്‍ നടക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷനല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് സംഘാടകര്‍. ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര പുസ്തകമേളകളിലൊന്നായ ഈ മേളയില്‍ സൗദി അറേബ്യയുടെ വിജ്ഞാനശേഖരം, പൈതൃകം, പുരാവസ്തുക്കള്‍, സംസ്‌കാരം, കലകള്‍ എന്നിവ ഇന്ത്യയിലെ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്താനുള്ള അവസരമാണ് ലഭിക്കുക. സൗദി പാചകരീതികളും രാജ്യത്തിന്റെ പരമ്പരാഗത കലാരൂപങ്ങളും പരിചയപ്പെടുത്തുന്നതിന് രണ്ട് ആഘോഷങ്ങളും ഇതോടൊപ്പം സംഘടിപ്പിക്കും.

സൗദിയിലെ പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സെമിനാറുകള്‍, ഡയലോഗ്  സെക്ഷനുകള്‍, എഴുത്തുകാര്‍ എന്നിവരെ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടി എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കും. സന്ദര്‍ശകര്‍ക്ക് മികച്ച സാംസ്‌കാരിക അനുഭവം നല്‍കുന്നതിന് സൗദി സാഹിത്യ- പ്രസിദ്ധീകരണ-വിവര്‍ത്തന കമ്മീഷന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 600-ലധികം രാജ്യാന്തര പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ പങ്കെടുക്കും. കിങ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ആര്‍ക്കൈവ്‌സിന് (ദാറ) പുറമെ ഹെറിറ്റേജ് കമ്മീഷന്‍, മ്യൂസിക് കമ്മീഷന്‍, ഫിലിം കമ്മീഷന്‍, പാചക കല കമ്മീഷന്‍, ഫാഷന്‍ കമ്മീഷന്‍ എന്നിവയും സൗദിയിലെ വിവിധ സാംസ്‌കാരിക മേഖലകളെ പ്രതിനിധീകരിച്ച് മേളയില്‍ പങ്കെടുക്കും. സാംസ്‌കാരികം, കല, സാഹിത്യം, വൈജ്ഞാനിക മേഖലകളുമായി ബന്ധപ്പെട്ട സെമിനാറുകള്‍, ഡയലോഗ് സെഷനുകള്‍, വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ എന്നിവയില്‍ സൗദിയുടെ സജീവ പങ്കാളിത്തമുണ്ടാവും. സൗദിയുടെ സര്‍ഗ്ഗാത്മക മേഖലയെയും പുരാതന സംസ്‌കാരത്തെയും പരിചയപ്പെടുത്തുന്ന പരിപാടികളും സംഘടിപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...