റിയാദ് : സൗദി അറേബ്യയില്‍ പുതുതായി ഇന്ന് 2840 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സൗദിയിൽ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു. 24 മണിക്കൂറിനിടെ സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചത് പത്തുപേരാണ്. ഇതോടെ രാജ്യത്തെ മരണസംഖ്യ 302 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരെല്ലാം വിദേശികളാണ്. എന്നാൽ ഇന്ന് 1797 പേർക്ക് കൂടി രോഗം ഭേദമായതോടെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 23666 ആയി ഉയർന്നു. ഇന്ന് റിയാദിൽ മാത്രം രോഗം സ്ഥിരീകരിച്ചത് 839 പേർക്കാണ്. ജിദ്ദ 450, മക്ക 366, മദീന 290, ദമാം 180, അൽ ഖോബാർ 78, ജുബൈൽ 75 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 66 ശതമാനവും വിദേശികളാണ്.
സൗദിയിൽ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു ; രാജ്യത്തെ മരണസംഖ്യ 302 ആയി
RECENT NEWS
Advertisment