Wednesday, July 9, 2025 3:38 am

ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ച് സൗദി അറേബ്യ

For full experience, Download our mobile application:
Get it on Google Play

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ നിര്‍മാണത്തിന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ തുടക്കമായി. 400 മീറ്റര്‍ നീളം, 400 മീറ്റര്‍ വീതി, 400 ഉയരം. റിയാദിലെ അല്‍ഖൈറുവാന്‍ ജില്ലയിലാണ് കെട്ടിടം ഒരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഡൗണ്‍ ടൗണ്‍ പദ്ധതിയായ ന്യൂ അല്‍മുറബ്ബയുടെ ഭാഗമായാണ് അല്‍മുകഅബ് ടവര്‍ എന്ന വന്‍ കെട്ടിടം ഒരുങ്ങുന്നത്. 5000 ബില്യന്‍ ഡോളര്‍ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി 2023 ഫെബ്രുരി 16 ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പ്രഖ്യാപിച്ചത്. വടക്കു പടിഞ്ഞാറന്‍ റിയാദില്‍ കിങ് സല്‍മാന്‍, കിങ് ഖാലിദ് റോഡുകള്‍ സന്ധിക്കുന്ന ഇന്റര്‍സെക്ഷനു സമീപം 19 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്താണ് പുതിയ ഡൗണ്‍ടൗണ്‍ പദ്ധതി നടപ്പാക്കുന്നത്. 1,04,000 പാര്‍പ്പിട യൂണിറ്റുകളും 9,000 ഹോട്ടല്‍ മുറികളും 9,80,000 ചതുരശ്രമീറ്ററിലേറെ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന വ്യാപാര ഏരിയകളും 14 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ഓഫിസ് സ്പേസും 6,20,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ വിനോദ കേന്ദ്രങ്ങളും 18 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ കമ്മ്യൂണിറ്റി സ്ഥാപനങ്ങളുമുണ്ടാകും. ജീവിക്കാനും ജോലി ചെയ്യാനും വിനോദത്തിനും അതുല്യമായ അനുഭവം പ്രദാനം ചെയ്യുന്ന പുതിയ പദ്ധതിയില്‍ ആഭ്യന്തര ഗതാഗത സൗകര്യങ്ങളുണ്ടാകും. 2030 ല്‍ പദ്ധതിയുടെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകുമൊണ് കരുതുന്നത്.

20 കെട്ടിടങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമായിരിക്കും ഈ കെട്ടിടം. ഒരൊറ്റ കെട്ടിടത്തിനകത്ത് ഒരു ഫ്യൂച്ചറിസ്റ്റിക് നഗരമായി വിഭാവനം ചെയ്യപ്പെടുന്ന അല്‍മുകഅബിന് 20 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുണ്ടാകും. റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, ഹോട്ടലുകള്‍, ഓഫിസ് സ്പേസുകള്‍, റീട്ടെയില്‍, ഡൈനിങ്, ഉല്ലാസ സ്ഥാപനങ്ങള്‍ എന്നിവ ഇവിടെയുണ്ടാകും. 2030 ഓടെ എണ്ണയിതര മൊത്തം ആഭ്യന്തരോല്‍പാദനം വര്‍ധിപ്പിച്ചും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 ന്റെ ഭാഗമാണ് ന്യൂ അല്‍മുറബ്ബ പദ്ധതി. സന്ദര്‍ശകരുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഇമ്മേഴ്സീവ്, എ.ഐ അധിഷ്ഠിത സാങ്കേതികവിദ്യ നടപ്പിലാക്കാനും അല്‍മുകഅബ് പ്രൊജക്ട് ഡെലവപ്പര്‍മാര്‍ പദ്ധതിയിടുന്നു. കെട്ടിടത്തിന്റെ പുറംഭാഗത്ത് കൂറ്റന്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കും. സൗദി അറേബ്യയുടെ പരമ്പരാഗതവും പ്രകൃതിദത്തവുമായ പൈതൃകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അല്‍മുകഅബിന്റെ വാസ്തുവിദ്യ തയാറാക്കിയിരിക്കുന്നത്. മണ്‍കട്ടകളും ജ്യാമിതീയ ജാലകങ്ങളും ഇതിന്റെ സവിശേഷതകളാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി

0
തിരുവനന്തപുരം: രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള...

പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ‘ഇ ഓഫീസ് ‘ പ്രഖ്യാപനം നിയമസഭാ ഡെപ്യൂട്ടി...

0
പത്തനംതിട്ട : പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ 'ഇ ഓഫീസ്...

വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം

0
പത്തനംതിട്ട : വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം പത്തനംതിട്ട കാത്തോലിക്കേറ്റ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ...