സൗ​ദി അ​റേ​ബ്യ​യു​ടെ ആ​ദ്യ ജ​ല​വി​മാ​നം പ​റ​ന്നു​യ​ർ​ന്നു

For full experience, Download our mobile application:
Get it on Google Play

റി​യാ​ദ്: സൗ​ദി ടൂ​റി​സ​ത്തി​​ന്റെ നാ​ഴി​ക​ക്ക​ല്ലാ​യ ചെ​ങ്ക​ട​ൽ ദ്വീ​പ് റി​സോ​ർ​ട്ടു​ക​ളി​ലേ​ക്ക് അ​തി​ഥി​ക​ളെ എ​ത്തി​ക്കു​ന്ന​തി​നാ​യു​ള്ള ‘റെ​ഡ്‌​സീ സീ ​പ്ലെ​യി​ൻ’ പ​ദ്ധ​തി​ക്കു കീ​ഴി​ൽ ആ​ദ്യ ജ​ല​വി​മാ​നം പ​റ​ന്നു​യ​ർ​ന്നു. അ​തി​ഥി​ക​ളും സൗ​ദി മ​ന്ത്രി​മാ​രും നേ​താ​ക്ക​ളു​മ​ട​ങ്ങു​ന്ന ഒ​രു വി.​ഐ.​പി പ്ര​തി​നി​ധി സം​ഘ​ത്തെ​യും വ​ഹി​ച്ചു​ള്ള ആ​ദ്യ വി​മാ​നം ത​ബൂ​ക്ക് മേ​ഖ​ല​യി​ലെ ഹ​നാ​ക്കി​ലു​ള്ള റെ​ഡ് സീ ​ഇ​ന്റ​ർ​നാ​ഷ​ന​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ​നി​ന്നും യാ​ത്ര തി​രി​ച്ച​തോ​ടെ​യാ​ണ് ജ​ല​വി​മാ​ന യാ​ത്ര​ക്ക് തു​ട​ക്ക​മാ​യ​ത്. പ​ദ്ധ​തി​ക്ക് കീ​ഴി​ൽ നി​ല​വി​ൽ നാ​ല് ‘സെ​സ്ന കാ​ര​വ​ൻ 208’ സീ ​പ്ലെ​യി​നു​ക​ളു​ണ്ട്. ഓ​രോ വി​മാ​ന​ത്തി​നും ഒ​രു പൈ​ല​റ്റി​നെ​യും ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ അ​തി​ഥി​ക​ളെ​യും അ​വ​രു​ടെ ല​ഗേ​ജി​നെ​യും വ​ഹി​ക്കാ​ൻ ശേ​ഷി​യു​ണ്ട്. ഹ​നാ​ക്കി​ലു​ള്ള റെ​ഡ് സീ ​ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടാ​ണ്​ ഈ ​ജ​ല​വി​മാ​ന​ങ്ങ​ളു​ടെ ഹോം ​ബേ​സ്​ വി​മാ​ന​ത്താ​വ​ളം. അ​വി​ടെ പ്ര​ധാ​ന ടെ​ർ​മി​ന​ലി​ന് സ​മാ​ന്ത​ര​മാ​യി ഒ​രു പ്ര​ത്യേ​ക സീ​പ്ലെ​യി​ൻ റ​ൺ​വേ വേ​റെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ജ​ല​വി​മാ​ന പ​ദ്ധ​തി​യി​ൽ വ​ലി​യ നി​ക്ഷേ​പ​മാ​ണ്​ ന​ട​ത്തി​യ​തെ​ന്ന്​ അ​മാ​ല റെ​ഡ് സീ ​ഗ്ലോ​ബ​ൽ ഗ്രൂ​പ്പ് സി.​ഇ.​ഒ ജോ​ൺ പ​ഗാ​നോ പ​റ​ഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

0
കൊല്ലം: ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കൊല്ലം കരിക്കോട്...

പെരുമ്പാവൂരിൽ മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു

0
കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറ ഭായി കോളനിക്ക് സമീപം മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി...

ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിതല അന്വേഷണം

0
തിരുവനന്തപുരം: ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിതല അന്വേഷണം. കുമ്മനം രാജശേഖരന്‍,...

ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണതിനെ തുടർന്ന് മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം

0
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണതിനെ തുടർന്ന് മലബാറിലെ...