ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് അവസരമൊരുക്കി ‘അലാത്ത്’

For full experience, Download our mobile application:
Get it on Google Play

റിയാദ് : ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് സുവര്‍ണ അവസരവുമായി സൗദി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ‘അലാത്ത്’ എന്ന പേരില്‍ ഒരു പൊതു നിക്ഷേപ ഫണ്ട് കമ്പനി ആരംഭിക്കുന്നത്. ഇതിലൂടെ 39,000 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കും. സൗദിയെ നൂതന വ്യവസായങ്ങളുടെയും ഇലക്ട്രോണിക്സ് ഉല്‍പ്പനങ്ങളുടെയും ലോകത്തിലെ ഒരു വലിയ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു. 2030-ഓടെ സൗദി അറേബ്യയില്‍ 9.3 ബില്യന്‍ ഡോളറിന്റെ നേരിട്ടുള്ള എണ്ണ ഇതര ജിഡിപി വരുമാനം നേടുകയുമാണ് ലക്ഷ്യം.

രാജ്യത്ത് പുതിയ വ്യവസായവത്കരണമാണ് വരുന്നത്. പ്രാദേശിക കഴിവുകള്‍ വികസിപ്പിച്ച് സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നുണ്ട്. ശുദ്ധമായ ഊര്‍ജ്ജ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള സുസ്ഥിര വ്യാവസായിക വിപ്ലവങ്ങളും അതിലൂടെ രാജ്യത്തിന്റെ മുഖച്ഛായ മാറ്റുകയും ആണ് ചെയ്യുന്നത്. വീട്ടുപകരങ്ങള്‍, സ്മാര്‍ട്ട് ഇലക്ട്രോണിക് ഉപകരണങ്ങള്‍, രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിഭാഗത്തില്‍ തന്ത്രപ്രധാനമായ ബിസിനസ് യൂണിറ്റുകള്‍ പ്രദേശികമായി കൊണ്ടുവരാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇത് ആഗോള വിപണിയെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ ആണ് സൗദി ലോകത്തിന് സംഭാവന ചെയ്യുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...

ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലംമാറ്റം ; സർക്കാരിന്റെ നടപടിക്കെതിരെ പരാതിയുമായി മധ്യപ്രദേശിലെ വനിതാ...

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് ഒരു വർഷത്തിനിടെ നാല്...