Tuesday, July 2, 2024 8:36 pm

സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി ; ജയില്‍ മോചനം ഉടനുണ്ടാകും

For full experience, Download our mobile application:
Get it on Google Play

സൗദി: ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. അബ്ദുറഹീമിന് മാപ്പ് നല്കാന്‍ തയ്യാറെന്നു മരിച്ച സൗദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് വിധി. അബ്ദുറഹീം താമസിയാതെ ജയില്‍ മോചിതനാകും എന്നാണ് പ്രതീക്ഷ. 18 വര്‍ഷത്തിലധികമായി റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീമിന്റെ വധശിക്ഷ ഇന്നാണ് കോടതി റദ്ദാക്കിയത്. വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും അഭിഭാഷകരുമായി ഇന്ന് കോടതിയില്‍ നടന്ന സിറ്റിംഗിന് ശേഷമാണ് ശിക്ഷ റദ്ദാക്കിയത്. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു.

സൗദി കുടുംബം ആവശ്യപ്പെട്ട 15 മില്യണ്‍ റിയാലിന്റെ(ഏകദേശം 34 കോടി രൂപ)ചെക്ക് ഏതാനും ദിവസം മുമ്പ് റിയാദ് ഗവര്‍ണറേറ്റ് കോടതിക്ക് കൈമാറിയിരുന്നു. ഇരുവിഭാഗവും ഒപ്പിട്ട അനുരഞ്ജന കരാറും ഗവര്‍ണറേറ്റ് കോടതിക്ക് കൈമാറി. വധശിക്ഷ റദ്ദാക്കിയതോടെ അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായി. ഇനി അബ്ദുറഹീമിന്റെ മോചനത്തിനുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചാല്‍, ജയില്‍ മോചിതനാക്കി നാട്ടിലേക്ക് കയറ്റി വിടാനുള്ള നടപടികള്‍ ഗവര്‍ണറേറ്റ് സ്വീകരിക്കും. മോചനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കടമ്പകള്‍ കടന്ന സന്തോഷത്തിലാണ് 16 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന റിയാദിലെ നിയമസഹായ സമിതി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വൈ എം സി എ വിദ്യാ ജ്യോതി വിദ്യാഭ്യാസ പദ്ധതിക്കു തുടക്കമായി

0
പത്തനംതിട്ട : വൈ എം സി എ പത്തനംതിട്ട സബ് റീജിയൻ്റെ...

ഐ.ടി, ആരോഗ്യ മേഖലകളിലെ നൈപുണ്യ പ്രോഗ്രാമുകളിലേക്ക് ഐ.സി.ടി. അക്കാദമി ഓഫ് കേരള അപേക്ഷകൾ ക്ഷണിച്ചു

0
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
സീറ്റ് ഒഴിവ് ചെന്നീര്‍ക്കര ഗവ.ഐടിഐ യില്‍ ഐഎംസിക്ക് കീഴില്‍ ചുരുങ്ങിയ ഫീസില്‍ കേന്ദ്രസര്‍ക്കാര്‍...

നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയുടെ മറുപടി പ്രസംഗത്തിനിടെ മന്ത്രി എംബി രാജേഷും പ്രതിപക്ഷ നേതാവ് വിഡി...

0
തിരുവനന്തപുരം: നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയുടെ മറുപടി പ്രസംഗത്തിനിടെ മന്ത്രി എംബി രാജേഷും...