സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി ; ജയില്‍ മോചനം ഉടനുണ്ടാകും

For full experience, Download our mobile application:
Get it on Google Play

സൗദി: ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. അബ്ദുറഹീമിന് മാപ്പ് നല്കാന്‍ തയ്യാറെന്നു മരിച്ച സൗദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് വിധി. അബ്ദുറഹീം താമസിയാതെ ജയില്‍ മോചിതനാകും എന്നാണ് പ്രതീക്ഷ. 18 വര്‍ഷത്തിലധികമായി റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീമിന്റെ വധശിക്ഷ ഇന്നാണ് കോടതി റദ്ദാക്കിയത്. വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും അഭിഭാഷകരുമായി ഇന്ന് കോടതിയില്‍ നടന്ന സിറ്റിംഗിന് ശേഷമാണ് ശിക്ഷ റദ്ദാക്കിയത്. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു.

സൗദി കുടുംബം ആവശ്യപ്പെട്ട 15 മില്യണ്‍ റിയാലിന്റെ(ഏകദേശം 34 കോടി രൂപ)ചെക്ക് ഏതാനും ദിവസം മുമ്പ് റിയാദ് ഗവര്‍ണറേറ്റ് കോടതിക്ക് കൈമാറിയിരുന്നു. ഇരുവിഭാഗവും ഒപ്പിട്ട അനുരഞ്ജന കരാറും ഗവര്‍ണറേറ്റ് കോടതിക്ക് കൈമാറി. വധശിക്ഷ റദ്ദാക്കിയതോടെ അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായി. ഇനി അബ്ദുറഹീമിന്റെ മോചനത്തിനുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചാല്‍, ജയില്‍ മോചിതനാക്കി നാട്ടിലേക്ക് കയറ്റി വിടാനുള്ള നടപടികള്‍ ഗവര്‍ണറേറ്റ് സ്വീകരിക്കും. മോചനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കടമ്പകള്‍ കടന്ന സന്തോഷത്തിലാണ് 16 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന റിയാദിലെ നിയമസഹായ സമിതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻസ്പയർ ഷീ’ റദ്ദാക്കിയിട്ടില്ല, കേരളത്തിൽ 5393 വിദ്യാർഥികൾക്ക് ലഭിച്ചു’ ; കേന്ദ്രം

0
ന്യൂഡൽഹി : ശാസ്ത്രവിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക...

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...