Tuesday, April 23, 2024 11:46 am

ജ​നു​വ​രി​ 11 മു​ത​ല്‍ കരിപ്പൂര്‍ – സൗദി അറേബ്യ വിമാനസര്‍വിസ് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ക​രി​പ്പൂ​ര്‍: സൗ​ദി അ​റേ​ബ്യ​യു​മാ​യി പു​തി​യ എ​യ​ര്‍ ബ​ബ്​​ള്‍ ക​രാ​ര്‍ നി​ല​വി​ല്‍ വ​ന്ന​തോ​ടെ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് ജ​നു​വ​രി​ 11 മു​ത​ല്‍ സ​ര്‍​വി​സു​ക​ള്‍ തു​ട​ങ്ങും. നി​ല​വി​ല്‍ ചാ​ര്‍​ട്ട​ര്‍ സ​ര്‍​വി​സു​ക​ളാ​ണ്​ സൗ​ദി സെ​ക്​​ട​റി​ലു​ള്ള​ത്. പ്ര​വാ​സി​ക​ളു​ടെ ഭാ​ഗ​ത്ത്​ നി​ന്നു​ള്ള നി​ര​ന്ത​ര ആ​വ​ശ്യ​ത്തി​ന്​ ഒ​ടു​വി​ലാ​ണ്​ സൗ​ദി​യു​മാ​യി എ​യ​ര്‍ ബ​ബ്​​ള്‍ ക​രാ​റി​ലെ​ത്തി​യ​ത്. ഇ​തു​പ്ര​കാ​രം 11 മു​ത​ല്‍ ഫ്ലൈ ​നാ​സും ഇ​ന്‍​ഡി​ഗോ​യു​മാ​ണ്​ സ​ര്‍​വി​സ്​ ന​ട​ത്തു​ക. ഫ്ലൈ ​നാ​സ്​ റി​യാ​ദി​ലേ​ക്കും ഇ​ന്‍​ഡി​ഗോ ജി​ദ്ദ, ദ​മ്മാ​മി​ലേ​ക്കു​മാ​ണ്​ സ​ര്‍​വി​സ്. കോ​വി​ഡി​ന്​ മു​മ്പ്​ നി​ര്‍​ത്തി​യ സ​ര്‍​വി​സാ​ണ്​ ഫ്ലൈ ​നാ​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. റി​യാ​ദ്​ സെ​ക്ട​റി​ല്‍ ആ​ഴ്ച​യി​ല്‍ മൂ​ന്ന്​ സ​ര്‍​വി​സാ​ണ്​ ന​ട​ത്തു​ക. ചൊ​വ്വ, വെ​ള്ളി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 7.30 ന്​ ​റി​യാ​ദി​ല്‍ നി​ന്നെ​ത്തു​ന്ന വി​മാ​നം 8.30 ന്​ ​മ​ട​ങ്ങും. ജി​ദ്ദ, ദ​മ്മാം, മ​ദീ​ന, ജി​സാ​ന്‍, അ​ബ​ഹ, അ​ല്‍​ഹ​സ തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ എ​ല്ലാം ഈ ​സ​ര്‍​വി​സി​ന്​ ക​ണ​ക്ഷ​ന്‍ വി​മാ​നം ല​ഭി​ക്കു​മെ​ന്നും ഫ്ലൈ ​നാ​സ്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ജി​ദ്ദ​യി​ലേ​ക്ക്​ തി​ങ്ക​ള്‍ ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി 9.30നാ​ണ്​ ഇ​ന്‍​ഡി​ഗോ സ​ര്‍​വി​സ്. രാ​വി​ലെ 10.40ന്​ ​തി​രി​ച്ചെ​ത്തും. ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ദ​മ്മാ​മി​ല്‍ നി​ന്ന്​ 7.35ന്​ ​എ​ത്തു​ന്ന വി​മാ​നം 8.35ന്​ ​മ​ട​ങ്ങും. നി​ല​വി​ല്‍ ചാ​ര്‍​ട്ട​ര്‍ സ​ര്‍​വി​സു​ക​ളാ​ണ്​ ന​ട​ത്തു​ന്ന​തെ​ന്നും എ​യ​ര്‍ ബ​ബ്​​ള്‍ ക​രാ​ര്‍ പ്ര​കാ​ര​മു​ള്ള സ​ര്‍​വി​സു​ക​ള്‍ സം​ബ​ന്ധി​ച്ച്‌​ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നും​ സ്​​പൈ​സ്​ ജെ​റ്റ്​ അ​റി​യി​ച്ചു. സൗ​ദി​ യാ​ത്ര​ക്ക്​ 72 മ​ണി​ക്കൂ​ര്‍ മു​മ്ബു​ള്ള ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ വേ​ണം. മു​ഖീം പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ക​രി​പ്പൂ​രി​ല്‍ നി​ന്ന്​ ഏ​റ്റ​വും തി​ര​ക്കേ​റി​യ സൗ​ദി സെ​ക്ട​റി​ല്‍ വ​ലി​യ വി​മാ​ന​മി​ല്ലാ​ത്ത​ത്​ ​വി​ദേ​ശ​യാ​ത്രി​ക​ര്‍​ക്ക്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്. നേ​ര​ത്തെ, സൗ​ദി എ​യ​ര്‍​​ലൈ​ന്‍​സ്​ സ​ര്‍​വി​സ്​ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും വി​മാ​നാ​പ​ക​ട പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മദ്യം നൽകാത്തതിൽ പ്രകോപനം ; ബവ്കോ ഷോപ്പ് ഇൻ ചാർജിന്റെ വാഹനം തല്ലിപൊളിച്ചു

0
കോട്ടയം: മദ്യം നൽകാത്തതിന്റെ പ്രകോപനത്തിൽ ബവ്കോ ഉദ്യോ​ഗസ്ഥന്റെ കാർ തല്ലിപൊളിച്ചു. കോട്ടയം...

അടൂർ അഗ്നിരക്ഷാനിലയം ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയില്‍

0
അടൂർ : അഗ്നിരക്ഷാനിലയം പ്രവർത്തിക്കുന്ന അടൂർ ഹോളിക്രോസ് ജംഗ്ഷന്  സമീപത്തെ വാടകക്കെട്ടിടം...

മ­​ണി­​പ്പു­​രി​ലെ ന്യൂ­​ന­​പ­​ക്ഷ­​ങ്ങ​ള്‍ ആ­​ക്ര­​മി­​ക്ക­​പ്പെ​ട്ടു ; ഇന്ത്യയ്ക്ക് തിരിച്ചടിയായി യുഎസ് മ­​നു­​ഷ്യാ­​വ​കാ­​ശ റിപ്പോർട്ട്

0
അമേരിക്ക: മ­​ണി­​പ്പു​ര്‍ അ​ട​ക്ക​മു​ള്ള വി­​ഷ­​യ​ങ്ങ​ളി​ൽ കേ­​ന്ദ്ര സ​ര്‍­​ക്കാ­​രി­​നെ­​തി­​രേ രൂ​ക്ഷ വി­​മ​ര്‍­​ശ­​ന­​വു­​മാ­​യി അ­​മേ­​രി​ക്ക....

നീണ്ട വാദ പ്രതിവാദത്തിനൊടുവിൽ  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിഹാർ ജയിലിൽ  ഇൻസുലിൻ നല്കി

0
ന്യൂഡൽഹി : ദിവസങ്ങൾ നീണ്ട വാദപ്രതിവാദത്തിനൊടുവിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്...