Thursday, March 28, 2024 12:54 pm

ഹസ്‌നയുടെ മരണകാരണം കോവിഡ് വാക്‌സിനേഷനിലെ അപാകത : രാസപരിശോധനാ ഫലം

For full experience, Download our mobile application:
Get it on Google Play

കു​റ്റി​പ്പു​റം : തെ​ക്കേ അ​ങ്ങാ​ടി സ്വ​ദേ​ശി ഹ​സ്ന​യു​ടെ മ​ര​ണ​ത്തി​ല്‍ രാ​സ​പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്തു​വ​ന്നു. നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന കോ​വി​ഡും മൂ​ന്ന് മാ​സ​ത്തി​ന് ശേ​ഷം വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഉ​ണ്ടാ​യ അ​ല​ര്‍​ജി​യു​മാ​ണ് ഹ​സ്ന​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ്​ ആ​ന്ത​രി​ക രാ​സ​പ​രി​ശോ​ധ​ന ഫ​ല​ത്തി​ല്‍ പ​റ​യു​ന്ന​ത്. വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ശേ​ഷം സാ​ധാ​ര​ണ​യാ​യി കാ​ണു​ന്ന അ​ല​ര്‍​ജി മൂ​ര്‍​ച്ഛി​ച്ചെ​ന്നും അ​തേ​സ​മ​യം, അ​ല​ര്‍​ജി​യെ തു​ട​ര്‍​ന്ന് കു​ത്തി​വെ​പ്പ് എ​ടു​ത്ത​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി​ക്ര​മം മാ​ത്ര​മെ​ന്നും പ​റ​യു​ന്നു. ഇ​നി ആ​ന്ത​രി​ക രാ​സ​പ​രി​ശോ​ധ​ന ഫ​ല​വും മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ ഫ​ല​വും വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം അ​ടു​ത്താ​യാ​ഴ്ച ഡി.​എം.​ഒ​ക്ക് അ​ന്തി​മ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും.

Lok Sabha Elections 2024 - Kerala

ന​വം​ബ​ര്‍ 27നാ​ണ് കു​റ്റി​പ്പു​റം തെ​ക്കേ അ​ങ്ങാ​ടി കാ​ങ്ക​ണ ക​ട​വ് സ്വ​ദേ​ശി ഹ​സ്ന (27) മ​രി​ച്ച​ത്. മ​രി​ക്കു​ന്ന​തി​ന്​ ര​ണ്ട് ദി​വ​സം മു​മ്പ്​ കു​റ്റി​പ്പു​റം വ്യാ​പാ​ര ഭ​വ​നി​ല്‍ ന​ട​ന്ന വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്പില്‍ യു​വ​തി വാ​ക്സി​ന്‍ എ​ടു​ത്തി​രു​ന്നു. പി​റ്റേ​ദി​വ​സം ദേ​ഹാ​സ്വാ​സ്ഥ്യ​വും ശ​രീ​ര​മാ​കെ ചൊ​റി​ച്ചി​ലും അ​നു​ഭ​വ​പ്പെ​ട്ട യു​വ​തി വൈ​കീ​ട്ടോ​ടെ കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഒ.​പി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​ല​ര്‍​ജി​ക്കു​ള്ള ര​ണ്ട് ഡോ​സ് ഇ​ന്‍​ജ​ക്​​ഷ​ന്‍ എ​ടു​ത്ത് മി​നി​റ്റു​ക​ള്‍​ക്ക​കം യു​വ​തി ബോ​ധ​ര​ഹി​ത​യാ​യി. തു​ട​ര്‍​ന്ന് ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ആം​ബു​ല​ന്‍​സി​ല്‍ തൃ​ശൂ​രി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും വെ​ന്‍റി​ലേ​റ്റ​റി​ന്റെ അ​ഭാ​വം കാ​ര​ണം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ​ക്കാ​യി യു​വ​തി​യെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് തൃ​ശൂ​രി​ലെ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ക്കു​ക​യും ചെ​യ്തു. വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും മാ​സ​ങ്ങ​ള്‍ മു​മ്പ്​​ യു​വ​തി​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ രോ​ഗി​യെ റ​ഫ​റ​ന്‍​സ് ലെ​റ്റ​ര്‍ പോ​ലും കൊ​ടു​ക്കാ​തെ​യാ​ണ് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് അ​യ​ച്ച​തെ​ന്നും അ​ബ​ദ്ധം സം​ഭ​വി​ച്ച കു​റ്റി​പ്പു​റം താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ലെ അ​ധി​കൃ​ത​ര്‍ എ​ങ്ങ​നെ​യെ​ങ്കി​ലും കൈ​യൊ​ഴി​യു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വെ​ന്റി​ലേ​റ്റ​ര്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടും ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ഇ​തു​വ​ഴി വൈ​കീ​ട്ട് അ​ഞ്ചി​ന്​ ബോ​ധ​ര​ഹി​ത​യാ​യ യു​വ​തി​ക്ക് രാ​ത്രി 10ഓ​ടെ മാ​ത്ര​മേ ചി​കി​ത്സ ല​ഭ്യ​മാ​യു​ള്ളൂ​വെ​ന്നു​മാ​യി​രു​ന്നു​ ആ​ക്​​ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചി​രു​ന്ന​ത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നികുതി പുനർനിർണ്ണയത്തിൽ കോൺഗ്രസിന് തിരിച്ചടി ; ഹർജി ഡിവിഷൻ ബെഞ്ച് തള്ളി

0
ദില്ലി : ആദായ നികുതി വകുപ്പ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതില്‍ കോണ്‍ഗ്രസിന്...

പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്‌മൃതി കുടീരങ്ങളിൽ കരി ഓയിൽ ഒഴിച്ചു

0
കണ്ണൂര്‍ : പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ കരി ഓയിൽ...

കണക്കുകളില്‍ മുന്നില്‍ റോയല്‍സ്, ഇന്ന് രാജസ്ഥാന്‍- ഡല്‍ഹി പോരാട്ടം

0
ജയ്പൂര്‍ : ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍...

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം ബ്രിട്ടിഷുകാര്‍ നല്‍കിയത് 13.9 ബില്യന്‍ പൗണ്ട്

0
ലണ്ടന്‍ : കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് രാജ്യം നട്ടം തിരിയുമ്പോഴും ജീവകാരുണ്യ...