കൊവിഡ് 19 ; സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടി

For full experience, Download our mobile application:
Get it on Google Play

റിയാദ്: സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി സൗദി രാജാവ് സല്‍മാന്റെ ഉത്തരവ്. ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെയുള്ളവയുടെ ശുപാര്‍ശ പ്രകാരമാണ് കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടത്. മാര്‍ച്ച് 22ന് സൗദിയില്‍ 21 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഇന്നലെ അര്‍ധ രാത്രി പൂര്‍ത്തിയാവുന്നതിനിടെയാണ് നീട്ടിക്കൊണ്ട് ഉത്തരവിട്ടത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടരുന്നതിനാലാണ് നടപടി.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമായാല്‍ മാത്രമേ ഇനി കര്‍ഫ്യൂ പിന്‍വലിക്കുകയുള്ളൂ. കര്‍ഫ്യൂ അനിശ്ചിതമായി നീളുന്നതിനാല്‍ മറ്റു രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസും വൈകുമെന്നാണു സൂചന. എന്നാല്‍ സ്വദേശികളെ നാട്ടിലേക്കെത്തിക്കാന്‍ വിദേശത്തു നിന്നു സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്.

എല്ലാവരുടെയും സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനു സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം പാലിക്കണമെന്നും നേരത്തേ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തുടരുമെന്നും ആഭ്യന്തര മന്ത്രായലയം അറിയിച്ചു. അതിനിടെ സൗദിയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം നാലായിരം കടന്നു. ശനിയാഴ്ച മാത്രം പുതുതായി 382 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് കൊവിഡ് ബാധിച്ച് ആകെ 52 പേരാണ് മരണപ്പെട്ടത്. അതേസമയം കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...