യാംബു : ഇസ്രായേലിന്റെ ആക്രമണത്തിന് ഇരകളായ ഗസ്സയിലെ ദുരിതബാധിതർക്ക് കൂടുതൽ സഹായ വസ്തുക്കളും ഭക്ഷണ സാധനങ്ങളും എത്തിച്ച് സൗദി അറേബ്യ. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (കെ.എസ്. റിലീഫ്) ആഭിമുഖ്യത്തിൽ ഗസ്സ മുനമ്പിന്റെ തെക്കുഭാഗത്തുള്ള റഫയിലെ അഭയാർഥി ക്യാമ്പിലാണ് ഭക്ഷ്യവസ്തുക്കൾ നിറച്ച ബോക്സുകൾ വിതരണം ചെയ്തത്. കെ.എസ്. റിലീഫ് സെൻറർ വളൻറിയർമാർ റഫയിലെ അഭയാർഥി ക്യാമ്പിൽ ഭക്ഷണവസ്തുക്കൾ വിതരണം നടത്തിയപ്പോൾ വടക്കൻ ഗസ്സയിൽനിന്ന് ആട്ടിയോടിക്കപെട്ട് തെക്കുഭാഗത്ത് റഫ അതിർത്തിയോട് ചേർന്ന് തെരുവിൽ കഴിയുന്നവർ കടുത്ത ഭക്ഷ്യദാരിദ്ര്യം അനുഭവിക്കുകയാണെന്ന റിപ്പോർട്ടുകൾ വരുന്ന സാഹചര്യത്തിലാണ് കെ.എസ്. റിലീഫ് ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ നൂറു കണക്കിനു ബോക്സുകൾ വിതരണം ചെയ്തത്. ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനുള്ള സൗദിയുടെ ധനസമാഹരണ കാമ്പയിനിന്റെ ഭാഗമായി വിപുലമായ സഹായ പദ്ധതികൾ ഇപ്പോഴും തുടരുകയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























