ഉംറ വിസയിൽ ഹജ്ജ് ചെയ്യാൻ അനുവദിക്കില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

റിയാദ് : സൗദി അറേബ്യയിൽ താമസിക്കുന്ന ഉംറ വിസക്കാർക്ക് ആ വിസ ഉപയോഗിച്ച് ഹജ്ജ് ചെയ്യാൻ കഴിയില്ലെന്ന്​ ഹജ്ജ്, ഉംറ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്​. ഉംറ തീർഥാടകർ വിസയുടെ കാലാവധി പാലിക്കണം​. കാലാവധി അവസാനിക്കുന്നതിന് മുമ്പ് മക്ക വിടണം. പ്രത്യേകിച്ച് മസ്​ജിദുൽ ഹറാം പരിസരത്തുണ്ടാവരുത്​. അല്ലാത്തപക്ഷം നിയമനടപടി നേരി​േടണ്ടിവരുമെന്നും മന്ത്രാലയം പറഞ്ഞു . ഹജ്ജുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലംഘിക്കുന്നത് തടയാൻ സുരക്ഷ വകുപ്പ്​ തീവ്രശ്രമം തുടരുകയാണ്​. മക്കക്കടുത്തുള്ള ചെക്ക്​ പോസ്​റ്റുകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്​. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹജ്ജ്​ പ്രചാരണങ്ങളുടെ പ്രമോട്ടർമാരെ പിടികൂടാൻ വ്യാപകമായ നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്​. വ്യാജ ഹജ്ജ്​ പരസ്യങ്ങൾ നൽകിയ ചിലയാളുകൾ ഇതിനകം പോലീസ്​ പിടിയിലായിട്ടുണ്ട്​.

അനുമതിയില്ലാതെ ഹജ്ജ് ചെയ്യാനെത്തുന്നത്​ ഉൾപ്പടെ നിയമ ലംഘം നടത്തുന്നവർക്കുള്ള പിഴശിക്ഷ ദുൽഖഅദ്​ 25 മുതൽ അടുത്ത വർഷം ദുൽഹജ്ജ്​ 14 വരെയുള്ള കാലാവധിയിൽ നടപ്പാക്കാൻ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഹജ്ജിന്‍റെ ഈ​ ദിവസങ്ങളിൽ ഹജ്ജ്​ പെർമിറ്റ്​ കൈവശമുള്ളവർക്ക്​ ഒഴികെ മറ്റാർക്കും ഉംറ​ പെർമിറ്റ്​ അനുവദിക്കുകയില്ല. മക്ക, മധ്യമേഖല, പുണ്യസ്ഥലങ്ങൾ, റുസൈഫയിലെ ഹറമൈൻ ട്രെയിൻ സ്​റ്റേഷൻ, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ, സോർട്ടിങ്​ സെൻററുകൾ, താൽക്കാലിക സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വെച്ച്​ ഹജ്ജ്​ പെർമിറ്റ് ഇല്ലാതെ പിടിയിലാകുന്നവർക്ക്​ 10,000 റിയാൽ​ പിഴയായി ചുമത്തും. കൂടാതെ വിദേശികളാണെങ്കിൽ നാടുകടത്തലും സൗദിയിലേക്ക്​ പുനഃപ്രവേശന വിലക്കും ശിക്ഷയായുണ്ടാവും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃ പദവി : സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

0
തിരുവനന്തപുരം: തിങ്കളാഴ്ച എൽഡിഎഫ് യോ​ഗം ചേരാനിരിക്കെ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം...

തെളിവെടുപ്പ് പൂർത്തിയായി ; അര്‍ജുന്‍ ആയങ്കിയെ ഇന്ന്‌ വീണ്ടും കോടതിയില്‍ ഹാജരാക്കും

0
കണ്ണൂര്‍: സൈബർ പോലീസിന്‍റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും....

സ്ത്രീകളുടെ സൗജന്യ യാത്ര അട്ടിമറിക്കാൻ ശ്രമം ; വെള്ളറട കെഎസ്ആർടിസിയിലെ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ...

0
തിരുവനന്തപുരം: സർക്കാരിന്‍റെ ജനകീയ പദ്ധതിയായ 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര' അട്ടിമറിക്കാൻ...

പ്രിയദർശിനി ബസ് : പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകിയ കണ്ടക്ടർ പിടിയിൽ

0
ആലുവ : കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്ര ചെയ്ത 5 പുരുഷന്മാർക്കു...