റിയാദ്: സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ ജയിലുകളില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കാന്‍ സൗദി ഭരണാധികാരി ഉത്തരവിട്ടു. ഇത്തരം സ്വകാര്യ അവകാശ കേസുകളില്‍ കോടതി വിധി നടപ്പാക്കരുതെന്നും അവരെ എത്രയം വേഗം ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും രാജാവ് ഉത്തരവിട്ടതായി നീതിന്യായ മന്ത്രി ശൈഖ് ഡോ. വലീദ് ബിന്‍ മുഹമ്മദ് അല്‍സംആനി അറിയിച്ചു. കൊവിഡ് വൈറസ് വ്യാപനത്തിന്റെ ജാഗ്രത കണക്കിലെടുത്താണ് ഉത്തരവ്. തടവുകാരെ മോചിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ സൗദി ഭരണാധികാരി ഉത്തരവിട്ടു
RECENT NEWS
Advertisment