അശോകപുരത്തെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസ് കൊറോണ കെയര്‍ സെന്ററിനായി വിട്ടുനല്‍കാനൊരുങ്ങി ലക്ഷദ്വീപ് ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അശോകപുരത്തെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസ് കൊറോണ കെയര്‍ സെന്ററിനായി വിട്ടുനല്‍കാനൊരുങ്ങി ലക്ഷദ്വീപ് ഭരണകൂടം. അനുമതി തേടി കോഴിക്കോട് ജില്ലാ കളക്ടര്‍ അയച്ച കത്തിന് മറുപടിയായാണ് ഗസ്റ്റ്ഹൗസ് വിട്ടുനല്‍കുന്ന കാര്യം ലക്ഷദ്വീപ് കളക്ടര്‍ വിജേന്ദ്ര സിങ് റാവത്ത് ഐ.എ.എസ് ജില്ലാ ഭരണകൂടത്തെ അറിയിച്ചത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും രോഗികളുടെ എണ്ണം കൂടിയാല്‍ അടിയന്തരമായി ഇവിടേക്ക് പ്രവേശനം നല്‍കുമെന്നാണ് അറിയുന്നത്. 300 കിടക്കകളാണ് ഇവിടെ സജ്ജീകരിക്കാന്‍ കഴിയുക. അതേസമയം വൈറസ് സ്ഥിരീകരിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതോടെ രോഗമുക്തി നേടിയ ജില്ലക്കാരുടെ എണ്ണം അഞ്ചായി. രോഗം സ്ഥിരീകരിച്ച കോഴിക്കോട് ജില്ലക്കാരായ ഏഴു പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ അവശേഷിക്കുന്നത്.

ഇതുകൂടാതെ പോസിറ്റീവായ ഒരു കാസര്‍കോഡ് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരുന്നുണ്ട്. ഒരു കാസര്‍കോഡ് സ്വദേശി നേരത്തെ രോഗമുക്തി നേടിയിരുന്നു.  അതേസമയം, ആകെ 401 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 367 എണ്ണത്തിന്റെ ഫലം ലഭിച്ചു. 352 എണ്ണം നെഗറ്റീവാണ്. ഇനി 34 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. നിരീക്ഷണത്തിലുള്ളത് ആകെ 21,934 പേരാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...