Wednesday, May 7, 2025 5:04 am

പുതിയ ഇൻഷുറൻസ് പദ്ധതിയുമായി സൗദി അറേബ്യ

For full experience, Download our mobile application:
Get it on Google Play

റിയാദ്: പുതിയ ഇൻഷുറൻസ് പദ്ധതിയുമായി സൗദി അറേബ്യ. ശമ്പളമോ ടിക്കറ്റോ സർവീസാനുകൂല്യമോ ലഭിക്കാത്ത വിദേശ തൊഴിലാളികൾക്ക് ആശ്വാസമായാണ് ‘ഇൻഷുറൻസ് പ്രൊഡ്ക്റ്റ്’ എന്ന പുതിയ ഇൻഷൂറൻസ് പദ്ധതി ഒക്ടോബർ ആറ് മുതൽ പ്രാബല്യത്തിൽ വന്നത്. ഇൻഷുറൻസ് ഉൽപ്പന്നവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും വിശദീകരിക്കുന്ന ഒരു ഗൈഡ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്, അത് മന്ത്രാലയത്തിെൻറ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും ഇൻഷുറൻസ് അതോറിറ്റിയും ചേർന്നാണ് പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് “ഇൻഷുറൻസ് പ്രൊഡക്ട്” എന്ന പേരിൽ പുതിയ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്. സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികൾക്ക് തൊഴിലുടമ എന്തെങ്കിലും വീഴ്ച വരുത്തിയാൽ അവരുടെ അവകാശങ്ങൾ കവർ ചെയ്യലാണ് പുതിയ ഇൻഷുറൻസ് പദ്ധതിയുടെ ലക്ഷ്യം. ഒരു പ്രവാസിക്ക് പരമാവധി 18,500 റിയാൽ വരെയുള്ള പരിരക്ഷ ലഭ്യമാക്കുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.

വേതനങ്ങൾക്കും സർവീസ് മണിക്കും 17,500 റിയാൽ വരെയും തൊഴിലാളിയുടെ റിട്ടേൺ ടിക്കറ്റിനു 1000 റിയാൽ വരെയും ഇൻഷൂറൻസ് പ്രൊഡക്റ്റിൽ ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു. നിശ്ചിത സമയത്തേക്ക് കൂലി നൽകാൻ കഴിയാത്തതിെൻറ പേരിൽ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ച വരുത്തുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സാമ്പത്തിക ബാധ്യതയും കുറയ്ക്കുന്നതാണ് ഈ പദ്ധതി. സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ തൊഴിലുടമകളിൽ നിന്ന് വീഴ്ച വരുത്തുന്ന സാഹചര്യത്തിൽ അവരുടെ കുടിശ്ശിക ഈ പദ്ധതിയിൽ ഉൾപ്പെടുത്തും. രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾ മുഖേന നൽകുന്ന ഇൻഷുറൻസ് പ്രൊഡക്ട്, സ്ഥാപന ഉടമകൾ വേതനം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ പ്രവാസി തൊഴിലാളികളുടെ കുടിശ്ശിക അടയ്ക്കുന്നതിന് പരിരക്ഷ നൽകുന്നു. ഇൻഷുറൻസ് ഡോക്യുമെൻ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള നിബന്ധനകൾക്കും ആനുകൂല്യങ്ങൾക്കും അനുസൃതമായി പോളിസികളും നടപടിക്രമങ്ങളും അനുസരിച്ച് പദ്ധതി നടപ്പിലാക്കും

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്

0
ദില്ലി : പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ...

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1.പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍...

ഒരു മാസത്തെ ബേസിക്ക് പ്രൊവിഷ്യന്‍സി കോഴ്സ് ഇന്‍ ഇംഗ്ലീഷിലേക്ക് അഡ്മിഷന്‍ എടുക്കാം

0
കുന്നന്താനം അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എസ്എസ്എല്‍സി കഴിഞ്ഞവര്‍ക്കായി ഒരു മാസത്തെ...

കോട്ടയം കറുകച്ചാലിൽ കാർ ഇടിച്ച് യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം

0
കോട്ടയം: കോട്ടയം കറുകച്ചാലിൽ കാർ ഇടിച്ച് യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം....