മിന്നലേറ്റ് അഞ്ചുപേർക്ക് പരിക്ക് , രണ്ടുപേർക്ക് ഗുരുതരം

For full experience, Download our mobile application:
Get it on Google Play

കാ​ഞ്ഞ​ങ്ങാ​ട്: ക​ട​ക്കു​മുകളിൽ മി​ന്ന​ലേ​റ്റു. വ്യാ​പാ​രി​ക്ക് ഉ​ൾ​പ്പെ​ടെ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​ർ​ക്ക് അപകടത്തിൽ പൊ​ള്ള​ലേ​റ്റു. കു​റ്റി​ക്കോ​ൽ വാ​വ​ടു​ക്ക​ത്ത് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് സം​ഭ​വം. വാ​വ​ടു​ക്ക​ത്തെ പ​ല ച​ര​ക്കു​വ്യാ​പാ​രി ജ​നാ​ർ​ദ​ന​ൻ (56), ബാ​വ​ടു​ക്കം സ്വ​ദേ​ശി​ക​ളാ​യ കൃ​ഷ്ണ​ൻ (60), കു​മാ​ര​ൻ (56), അം​ബു​ലാ​ടി​യി​ലെ രാ​മ​ച​ന്ദ്ര​ൻ (60) എ​ന്നി​വ​ർ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ജ​നാ​ർ​ദ​ന​ന്‍റെ​യും കു​മാ​ര​ന്‍റെ​യും ദേ​ഹ​മാ​സ​ക​ലം പൊ​ള്ളി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​ഞ്ചു​പേ​രെ​യും കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ട​യി​ലു​ണ്ടാ​യി​രു​ന്ന​ത് അ​ഞ്ചു​പേ​രാ​ണ്. ഈ ​അ​ഞ്ചു​പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ക​സേ​ര​യി​ലും ബെ​ഞ്ചി​ലും ഇ​രി​ക്കു​ക​യാ​യി​രു​ന്ന അ​ഞ്ചു​പേ​രും മിന്നലിന്‍റെ ആ​ഘാ​ത​ത്തി​ൽ ക​ട​ക്കു​ള്ളി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണു. വീ​ഴ്ച​യി​ലും പ​ല​ർ​ക്കും പ​രി​ക്കേ​റ്റു. കോ​ൺ​ക്രീറ്റ് കെ​ട്ടി​ട​ത്തി​ന്‍റെ വ​യ​റി​ങ്ങു​ക​ൾ ഉ​ൾ​പ്പെ​ടെ പൂ​ർ​ണ​മാ​യും ക​ത്തി. ക​ട​ക്ക് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന വാ​ഴ​ക​ൾ പൂ​ർ​ണ​മാ​യും ക​രി​ഞ്ഞു. ഞാ​യ​റാ​ഴ്ച ഉ​ച്ച മു​ത​ൽ ഇ​രു​ട്ട് മൂ​ടി​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു. മ​ഴ​യും നേ​രി​യ മി​ന്ന​ലേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ മി​ന്ന​ലി​ൽ വാ​വ​ടു​ക്കം ഗ്രാ​മം ന​ടു​ങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...