ദേശീയപാതയിൽ തമ്മിലടി ; കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സ്ത്രീകൾ അടക്കമുള്ള സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: കുട്ടികളെ തട്ടിക്കൊണ്ട് പോയി സ്ത്രീകൾ അടക്കമുള്ള അഞ്ചംഗ സംഘം. വഴിയിൽ വച്ച് സംഘാംഗങ്ങൾ തമ്മിൽ കലഹം. അഞ്ചും എട്ടും വയസുള്ള കുട്ടികൾ രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ കല്യാണിൽ നിന്നാണ് സ്ത്രീകളടക്കമുള്ള സംഘം 5ഉം 8ഉം വയസുള്ള സഹോദരങ്ങളെ തട്ടിക്കൊണ്ട് പോയത്. എന്നാൽ തട്ടിക്കൊണ്ട് പോകുന്നതിനിടെ സംഘത്തിലെ ആറുപേർക്കുമിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി. മുംബൈ അഹമ്മദബാദ് ദേശീയപാതയിൽ ധാനുവിന് സമീപത്ത് ചാരോടിയിൽ വച്ചാണ് തട്ടിക്കൊണ്ട് പോയവർക്കിടയിൽ കലഹമുണ്ടായത്. കലഹം വാക്കേറ്റത്തിലേക്കും കയ്യേറ്റത്തിലേക്കും നീണ്ടതോടെ ഇവർ സഞ്ചരിച്ചിരുന്ന കാർ ദേശീയ പാതയോരത്ത് നിർത്തിയിട്ട ശേഷം അസഭ്യ വർഷവും കയ്യാങ്കളിയിലേക്കും കടക്കുകയുണ്ടായി.

പലഹാരവും മിഠായിയും നൽകിയായിരുന്നു സംഘം കുട്ടികളെ കടത്തിയത്. മറാത്തിയിൽ അടക്കം ബഹളം വച്ചുകൊണ്ട് കാറഇലുണ്ടായിരുന്നവർ പരസ്പരം കയ്യേറ്റം ചെയ്യുന്നത് കണ്ടതോടെ ഭയന്ന കുട്ടികൾ വാഹനത്തിന് സമീപത്ത് നിന്ന് കരയുന്നത് കണ്ട നാട്ടുകാരാണ് സംഭവം പോലീസിൽ അറിയിക്കുകയുണ്ടായത്. കുട്ടികൾ ഹിന്ദിയിൽ സംസാരിച്ചിരുന്നതും വഴിയാത്രക്കാരിൽ സംശയം ജനിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് ഉടനെത്തിയ പോലീസ് കുട്ടികളെ രക്ഷിച്ച് സ്ത്രീകൾ അടക്കം ആറുപേരെ പിടികൂടുകയായിരുന്നു. ഒരേ കുടുംബത്തിലെ ആറ് പേരാണ് അറസ്റ്റിലായിട്ടുള്ളത്. സാംഗ്ലി ജില്ലയിലെ മെയ്സാൽ ഗ്രാമത്തിൽ നിന്നുള്ള വിനോദ് ഗോസാവ്, ആകാശ് ഗോസാവി, രാഹുൽ ഗോസാവി, അഞ്ജലി ഗോസാവി, ജയശ്രീ ഗോസാവി, ചന്ദ ഗോസാവി എന്നിവരാണ് പിടിയിലായത്.

കുട്ടികൾ പോലീസ് സഹായത്തോടെ മാതാപിതാക്കളെ ഫോണിൽ വിളിച്ചതോടെയാണ് കുട്ടികളെ കാണാതായ വിവരം രക്ഷിതാക്കളറിയുന്നത്. ഇതോടെ കല്യാണിനെ മഹാത്മ ഫുലേ പോലീസ് സ്റ്റേഷനിൽ രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു. പലഹാരവും മറ്റും നൽകി കാറിൽ കയറ്റി അമിത വേഗത്തിൽ വാഹനം പാഞ്ഞതോടെ നിലവിളിച്ചെങ്കിലും സംഘത്തിലുണ്ടായിരുന്നവർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ നിശബ്ദരാവുകയായിരുന്നുവെന്നും. സംഘാംഗങ്ങൾ സംസാരിച്ചിരുന്നത് മറാത്തിയിൽ ആയതിനാൽ ഒന്നും മനസിലായില്ലെന്നുമാണ് കുട്ടികൾ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു ; ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിൻ്റെ പരസ്യ മർദനം

0
അഹമ്മദാബാദ് : ഗുജറാത്തിലെ ഭാവ്നഗറിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ...

ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന കാര്യം സംശയമെന്ന് സ്ഥലത്തെ മലയാളി...

0
ഡൽഹി: ഡൽഹി ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന...

പാളയം പ്രദീപിനെതിരെ കൃത്യമായ നടപടി ഉണ്ടാകണമെന്നും എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് പ്രദീപാണെന്നും സജാദ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടിയിൽ പ്രതികരണവുമായി കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സജാദ്...

റോഡിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തുകയും പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ...

0
കൊച്ചി: റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിക്കുകയും...