Sunday, April 20, 2025 2:49 pm

ഇടതു സർക്കാർ പ്രകടനപത്രിയിൽ റബർ കർഷകർക്ക് വാഗ്ദാനം ചെയ്ത 250 രൂപ തറവില നടപ്പിലാക്കണo : പി.സി.ജോർജ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം :ഇടതു സർക്കാർ പ്രകടനപത്രിയിൽ റബർ കർഷകർക്ക് വാഗ്ദാനം ചെയ്ത 250 രൂപ തറവില നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജനപക്ഷം (സെക്കുലർ) ചെയർമാൻ പി.സി.ജോർജും ജനപക്ഷം പ്രവർത്തകരും കോട്ടയം കളക്ട്രേറ്റിന് മുന്നിൽ ഉപവാസ സമരം നടത്തി .റബ്ബർ ഉൽപ്പാദക സംഘങ്ങളുടെ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.സുരേഷ് കോശി മുഖ്യ പ്രഭാഷണം നടത്തി.റബ്ബർ സബ്‌സിഡി നൽകുന്നതിനുള്ള വെബ്സൈറ്റ് പ്രവർത്തനരഹിതമായിട്ട് നാളുകളായി.250 രൂപ സബ്സിഡി നൽകുമെന്ന് പറഞ്ഞ് അധികാരത്തിലെത്തി രണ്ടു വർഷക്കാലമായിട്ടും സർക്കാർ കർഷകരെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്.

റബ്ബർ കാർഷിക മേഖലയെ പ്രതിനിധീകരിക്കുന്ന കേരള കോൺഗ്രസ് (എം) ഈ വിഷയത്തിൽ സ്വീകരിക്കുന്ന മൗനം ലജ്ജാകരമാണ്. റബ്ബറിന്റെ വിലതകർച്ചയിൽ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കർഷകരെ സംഘടിപ്പിച്ച് ശക്തമായ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നും പി സി ജോർജ് പറഞ്ഞു..

അഡ്വ.ജോർജ് ജോസഫ്, പ്രൊഫ.സെബാസ്റ്റ്യൻ ജോസഫ്,സെബി പറമുണ്ട ,പ്രൊഫ. ജോസഫ് റ്റി ജോസ് ,അഡ്വ. ഷൈജോ ഹസ്സൻ, കെ എഫ് കുര്യൻ,അഡ്വ. ഷോൺ ജോർജ്,ജോർജ് വടക്കൻ, സജി എസ് തെക്കേൽ,അഡ്വ. സുബീഷ് ശങ്കർ, ഇ.ഒ. ജോൺ , ബെൻസി വർഗീസ് ,ജോൺസൺ കൊച്ചുപറമ്പിൽ , സുരേഷ് പലപ്പൂർ,സച്ചിൻ ജെയിംസ്, മാത്യു കൊട്ടാരം, സിറിൽ നരിക്കുഴി,ജോസ് ഫ്രാൻസിസ്,തോമസ് വടകര, ടോമി ഈറ്റത്തോട് ,നസീർ വയലുംതലക്കൽ,കൃഷ്ണരാജ് പായിക്കാട്ട്,റെനീഷ് ചൂണ്ടച്ചേരി,സജി കുരീക്കാട്ട്,സണ്ണി കദളിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി

0
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കുമെന്ന്...

മല്ലപ്പള്ളിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം ; മൂന്നുപേര്‍ക്ക് പരിക്കേറ്റു

0
മല്ലപ്പള്ളി : മല്ലപ്പള്ളിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം. മൂന്നുപേര്‍ക്ക്...

വിവാദങ്ങൾക്കിടെ എഡിജിപി എം.ആർ അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാർശ

0
തിരുവനന്തപുരം : വിവാദങ്ങൾക്കിടെ എഡിജിപി എം.ആർ അജിത് കുമാറിന്...

സിപിഒ റാങ്ക് ഹോള്‍ഡേഴ്സിന്‍റെ സമരത്തെ വിമര്‍ശിച്ച്‌ സിപിഐഎം നേതാക്കള്‍

0
തിരുവനന്തപുരം : സിപിഒ റാങ്ക് ഹോള്‍ഡേഴ്സിന്‍റെ സമരത്തെ വിമര്‍ശിച്ച്‌ സിപിഐഎം...