കടയ്ക്കാവൂരില്‍ വള്ളം മുങ്ങി കാണാതായ പോലീസുകാരനെ രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കടയ്ക്കാവൂരില്‍ വള്ളം മുങ്ങി കാണാതായ പോലീസുകാരനെ രക്ഷപ്പെടുത്തി. എസ്എപി ക്യാംപിലെ പോലീസുകാരന്‍ ബാലുവിനെ ചിറയന്‍കീഴ് ആശുപത്രിയിലേക്ക് മാറ്റി. പോത്തന്‍കോട് സുധീഷ് വധക്കേസിലെ മുഖ്യ പ്രതിയായ ഒട്ടകം രാജേഷിനെ തിരയുന്നതിനിടെയാണ് അപകടം. വര്‍ക്കല സിഐയും മറ്റ് മൂന്ന് പോലീസുകാരും അടങ്ങിയ സംഘം ആറിന് അക്കരെ സുധീഷ് ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിലിറങ്ങിയത്.

അപകടം നടന്നപ്പോള്‍ മറ്റു പോലീസുകാര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും ബാലു മുങ്ങിപ്പോവുകയായിരുന്നു. വള്ളം മുങ്ങിയ സ്ഥലത്തു നിന്നു തന്നെയാണ് ബാലുവിനെ കണ്ടെത്തിയത്. കരയിലെത്തിച്ചു കൃത്രിമ ശ്വാസം നല്‍കി ഉടന്‍ തന്നെ ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു. ഇയാളുടെ ജീവന് അപകടമില്ലെന്നാണ് സംഭവസ്ഥലത്തെത്തിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...