കണ്ണനല്ലൂരില്‍ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം :  കണ്ണനല്ലൂരിൽ മണ്ണിടിഞ്ഞ് വീണ്‌ ഒരാൾ മരിച്ചു. ചേരിക്കോണം സ്വദേശി പ്രദീപാണ് മരിച്ചത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിർമാണ ജോലിയുടെ ഭാഗമായി മണ്ണിടിക്കുന്നതിനിടെയായിരുന്നു അപകടം. അഞ്ചു പേരുടെ ശരീരത്തിലേക്കാണ് മണ്ണ് വീണത്. ഇതിൽ മൂന്ന് പേർ ആദ്യം തന്നെ സ്വയം പുറത്തിറങ്ങി. മറ്റ് രണ്ട് പേരെ ജെസിബി ഉപയോഗിച്ച് മണ്ണു മാറ്റിയാണ് പുറത്തെടുത്തത്.

കണ്ണനല്ലൂർ ചന്തയ്ക്ക് സമീപമായിരുന്നു സംഭവം. മണ്ണിടിഞ്ഞ്‌ വീണ ഉടൻ തന്നെ രക്ഷാ പ്രവർത്തനം ആരംഭിച്ചതിനാൽ കൂടുതൽ അത്യാഹിതം ഉണ്ടായില്ല. മരിച്ച പ്രദീപിനെയും മറ്റൊരു തൊഴിലാളിയെയും പുറത്തെടുക്കാൻ വൈകി. ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് ഇരുവരെയും പുറത്തെടുത്തത്. ആശുപത്രിയിലെത്തിക്കും വഴി പ്രദീപ് മരിച്ചു. പ്രദീപിന്റെ മൃതദേഹം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ തിരുവനന്തപുരം മെഡിക്കൽ കൊളേജ് ആശുപത്രിയിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...