മാന്നാര്‍: വെള്ളപ്പൊക്കത്തില്‍ പാടത്തിന്റെ നടുവില്‍ ഒറ്റപ്പെട്ട് തുരുത്തില്‍ കുടുങ്ങിയ വയോധികയെ അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപെടുത്തി. തെക്കുംമുറി പുത്തന്‍ തറയില്‍ കുഞ്ഞൂഞ്ഞമ്മയെ (72) ആണ് രക്ഷപെടുത്തിയത്. ഇവരെ തൃപ്പെരുന്തുറ ഗവ. യൂ പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡില്‍ കരീലത്തറ കോളനിയില്‍ മൈതാനം കുന്നില്‍ ഭാഗത്ത് നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലത്ത് ഒറ്റക്ക് താമസിയ്ക്കുകയായിരുന്നു ഇവര്‍.
തുരുത്തില്‍ അകപ്പെട്ട വയോധികയെ അഗ്‌നിശമനസേന രക്ഷപെടുത്തി
RECENT NEWS
Advertisment