സായംപ്രഭ വയോജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ”സായംപ്രഭ” വയോജന കൂട്ടായ്മ പദ്ധതിയുടെ ഉദ്ഘാടനവും വയോജനങ്ങളെ ആദരിക്കലും നാരങ്ങാനം സെന്റ് തോമസ് മര്‍ത്തോമ പള്ളി ഓഡിറ്റോറിയത്തില്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി നിര്‍വഹിച്ചു. സമൂഹത്തിന്റെ വിവധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള വയോജനങ്ങളെ ആദരിച്ചു. കൗണ്‍സിലര്‍ മാജീദ മാഹിന്‍ ജെറിയാട്രിക് പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ്സെടുത്തു.

അടൂര്‍ കാരുണ്യ കണ്ണാശുപത്രിയുടെയും അടൂര്‍ ദേവി സ്‌കാന്‍ ആന്‍ഡ് ലാബോറട്ടറീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര രോഗ നിര്‍ണയവും സൗജന്യ പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദ നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ക്യാമ്പും നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ അനീഷ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം പി തോമസ്, നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി ദേവസ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഭിലാഷ് വിശ്വനാഥ്, പി വി അന്നമ്മ, അജി അലക്സ്, ജിജി ചെറിയാന്‍, നാരങ്ങാനം പഞ്ചായത്ത് അംഗം അഖില്‍ നന്ദന്‍, ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി ജെ.ഗിരിജ , എം.ബി രഘു, റവ. ഡോ പി പി തോമസ് ,വനിത ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ അബ്ദുള്‍ ബാരി,ഇലന്തൂര്‍ ബ്ലോക്ക് വനിതാ ശിശുവികസന പദ്ധതി ഓഫീസര്‍ വി. താര തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിഗരറ്റ് വാങ്ങി നൽകിയില്ല ; കടയ്ക്ക് മുന്നിൽ നിന്നയാളെ മർദിച്ച കാപ്പ പ്രതിയടക്കം രണ്ടുപേർ...

0
തിരുവനന്തപുരം: കടയ്ക്ക് മുന്നിൽ നിന്നിരുന്നയാളെ മർദിച്ച കേസിൽ കാപ്പ പ്രതിയടക്കം രണ്ടുപേരെ...

ശ്വേതാമേനോന്റെ രാജിക്ക് കാരണം ബാബുരാജ് നടത്തിയ വ്യക്തിയധിക്ഷേപം

0
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ ഭരണസമതിയുടെ രാജിയടക്കം പുതിയ പൊട്ടിത്തെറിയി...

വീര്യം കുറഞ്ഞ മദ്യത്തിൽ സർക്കാറിനെതിരെ സിറോ മലബാർ സഭയും രം​ഗത്ത് ; ലഹരി വ്യാപിപ്പിക്കാനുള്ള...

0
കൊച്ചി: മദ്യനയത്തിനെതിരെ സിറോ മലബാർസഭ ബിഷപ് മാർ ജോസഫ് പാംപ്ലാനി രം​ഗത്ത്....

സംസ്ഥാനത്ത് 28% മഴ കുറവ് ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: എൽനിനോ ചതിച്ചതോടെ സംസ്ഥാനത്ത് 28 ശതമാനം മഴയുടെ കുറവെന്ന് കേന്ദ്ര...