കൊല്ലം : ചാത്തന്നൂരിന് സമീപം കാരംകോട് ശീമാട്ടി ഗുരുമന്ദിരത്തിന് സമീപത്തെ എസ്.ബി.ഐ.യുടെ എ.ടി.എം. കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം. എ.ടി.എമ്മിന്റെ പാസ്‌വേര്‍ഡ് ലോക്ക് നശിപ്പിക്കാന്‍ മാത്രമേ കള്ളന്മാര്‍ക്കായുള്ളൂ. എ.ടി.എമ്മില്‍ പണം നിറയ്ക്കാനായി എത്തിയപ്പോഴാണ് കവര്‍ച്ചാശ്രമം അറിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച എ.ടി.എമ്മിന്റെ കാമറ കറുത്ത പെയിന്റ് അടിച്ച് ആരോ മറച്ചിരുന്നു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ചാത്തന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ബാങ്ക് അധികൃതരും ചാത്തന്നൂര്‍ പോലീസും എ.ടി.എമ്മില്‍ എത്തി പരിശോധിച്ചു.
ചാത്തന്നൂരില്‍ എസ്.ബി.ഐ.യുടെ എ.ടി.എം. കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം
RECENT NEWS
Advertisment