പത്തനംതിട്ട ജില്ലക്കാരായ 119 പേര്‍കൂടി ട്രെയിനില്‍ എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലക്കാരായ 119 പേര്‍കൂടി ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ കേരളത്തിലെത്തി. ന്യൂഡല്‍ഹി-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനിലാണ് ഇവര്‍ എറണാകുളം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളില്‍ ഇറങ്ങിയത്.

ചൊവാഴ്ച പുലര്‍ച്ചെ 1.50ന് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയ ട്രെയിനില്‍ ജില്ലക്കാരായ 55 പേരാണുണ്ടായിരുന്നത്. ഇതില്‍ 27 സ്ത്രീകളും 26 പുരുഷന്‍മാരും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഇവരെ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളിലായി ചൊവ്വാഴ്ച്ച പുലര്‍ച്ചെ ആറു മണിയോടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ എത്തിച്ചു. 12 പേരെ കോവിഡ് കെയര്‍ സെന്ററുകളിലും 43 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. കോവിഡ് കെയര്‍ സെന്ററുകളായ പന്തളത്ത് ആറു പേരും ഏനാദിമംഗലത്ത് രണ്ടു പേരും, തിരുവല്ല, മല്ലപ്പള്ളി, കവിയൂര്‍, അയിരൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരെ വീതവും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് രാവിലെ 6.30ന് എത്തിയ ട്രെയിനില്‍ പത്തനംതിട്ട ജില്ലക്കാരായ 23 സ്ത്രീകളും 34 പുരുഷന്‍മാരും ഏഴ് കുട്ടികളും ഉള്‍പ്പെടെ 64 പേരുണ്ടായിരുന്നു. ഇവരെ രണ്ടു കെ.എസ്.ആര്‍.ടി.സി ബസുകളിലായി ചൊവ്വാഴ്ച്ച രാവിലെ 9.30 ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ എത്തിച്ചു. 12 പേരെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. കോവിഡ് കെയര്‍ സെന്ററുകളായ റാന്നി അയ്യപ്പാ ലോഡ്ജില്‍ നാലു പേരേയും രണ്ടു പേരെ വീതം പരുമല, എളമണ്ണൂര്‍ എന്നിവിടങ്ങളിലും ഓരോരുത്തരെ വീതം പന്തളം, കൊടുമണ്‍, പ്രമാടം, ഏനാദിമംഗലം മൗണ്ട് സിയോണ്‍ എന്നിവിടങ്ങളിലും നിരീക്ഷണത്തിലാക്കി. 52 പേര്‍ വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...