ലോക്ക്ഡൗണ്‍ സമയത്ത് പെട്രോള്‍ പമ്പ് ജീവനക്കാരിയെ പിരിച്ചുവിട്ടു ; പമ്പിനു മുന്നില്‍ ജീവനക്കാരിയുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ലോക്ക്ഡൗണ്‍ സമയത്ത് പെട്രോള്‍ പമ്പില്‍  നേരം വെെകി  ജോലിക്കെത്തിയ ജീവനക്കാരിയെ പിരിച്ചുവിട്ടു. പ്രതിഷേധവുമായി പമ്പിനു മുന്നില്‍ ജീവനക്കാരിയുടെ സമരം. കുണ്ടറയിലെ ഇന്ത്യന്‍ ഓയില്‍ പമ്പിലാണ് സംഭവം. കുണ്ടറ കുമ്പളം ആനി നിവാസില്‍ പ്രസന്നയാണ് സമരവുമായി പമ്പിലെത്തിയത്. അഞ്ച് വര്‍ഷമായി ഈ പമ്പിലെ ജീവനക്കാരിയാണ് പ്രസന്ന. ഇടയ്ക്ക് വിദേശത്ത് പോയെങ്കിലും പമ്പ് ഉടമയുടെ ആവശ്യപ്രകാരം തിരികെ എത്തി ജോലിയില്‍ പ്രവേശിച്ചതാണ്. മാസം 9000 രൂപ ശമ്പളത്തിലാണ് പമ്പില്‍ ജോലി ചെയ്തുവരുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് ബന്ധുവിന്റെ ബൈക്കിലാണ് പമ്പില്‍ വന്നിരുന്നത്. ഒരു ദിവസം വരാന്‍ താമസിച്ചതോടെ ഇനി വരണ്ടായെന്ന് മാനേജ്മെന്റ് പറഞ്ഞു. തൊഴില്‍ നഷ്ടപ്പെട്ടതോടെയാണ് പ്രതിഷേധവുമായി പ്രസന്നയെത്തിയത്. രണ്ട് മാസത്തെ ശമ്പളവും കിട്ടാനുണ്ടെന്ന് പ്രസന്ന പറഞ്ഞു. ലേബര്‍ ഓഫീസറടക്കം സ്ഥലത്ത് എത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...