പത്തനംതിട്ട : കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് റാന്നിയിലെ എസ്ബിഐ ശാഖ അടച്ചിട്ടു. റാന്നി തോട്ടമണ്ണിലെ എസ്ബിഐ ശാഖയാണ് താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയത്. ഇറ്റലിയില്‍ നിന്നും നാട്ടിലെത്തി കൊറോണ സ്ഥിരീകരിച്ച വ്യക്തികള്‍ ഈ മാസം മൂന്നിന് എസ്ബിഐ ശാഖയിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശാഖ അടച്ചിടാന്‍ തീരുമാനമുണ്ടായത്.
കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് റാന്നിയിലെ എസ്ബിഐ ശാഖ അടച്ചിട്ടു
RECENT NEWS
Advertisment