Friday, July 4, 2025 12:23 am

കോടതി വിധിയെ ബഹുമാനിക്കുന്നില്ല ; കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താത്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് സുപ്രിംകോടതി. കേന്ദ്രസര്‍ക്കാര്‍ കോടതിവിധിയെ ബഹുമാനിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കേന്ദ്രം കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും വിമര്‍ശനമുയര്‍ത്തി. അടുത്ത തിങ്കളാഴ്ചയ്ക്കകം ഒഴിവുകള്‍ നികത്താന്‍ കേന്ദ്രത്തിന് ഒരു അവസരം കൂടിനല്‍കി.

രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താത്തതിലും കോടതി വിധി മറികടക്കാന്‍ പുതിയ ട്രൈബ്യൂണല്‍ റിഫോംസ് നിയമം കൊണ്ടുവന്നതിലും കടുത്ത അതൃപ്തിയും, വിമര്‍ശനവുമാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ ഭാഗത്ത് നിന്നുണ്ടായത്. ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താതെ കേന്ദ്രസര്‍ക്കാര്‍ ട്രൈബ്യൂണലുകളുടെ വരിയുടയ്ക്കുകയാണ്. പല ട്രൈബ്യൂണലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. മൂന്ന് പോംവഴികളാണ് കോടതിക്ക് മുന്നിലുള്ളതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം സ്റ്റേ ചെയ്യുക, ട്രൈബ്യൂണലുകള്‍ അടച്ചുപൂട്ടി അതിന്റെ അധികാരം ഹൈക്കോടതിയെ ഏല്‍പ്പിക്കുക, മൂന്നാമതായി സുപ്രിംകോടതി നേരിട്ട് നിയമനങ്ങള്‍ നടത്തുക. ഇതോടെ സോളിസിറ്റര്‍ ജനറല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം ഒഴിവുകള്‍ നികത്തുമെന്നാണ് ധനമന്ത്രാലയം അറിയിച്ചിട്ടുള്ളതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ആ സമയത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...