ഉത്തരവാദിത്തത്തോടെ പെരുമാറണം ; വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ബിജെപി നേതാവിനോട് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: തമിഴ്‌നാട്ടില്‍ ബീഹാറി കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ ആക്രമണം നടക്കുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഉത്തര്‍പ്രദേശ് ബി.ജെ.പി വക്താവ് പ്രശാന്ത് ഉംറാവോ മാപ്പു പറയണമെന്ന് സുപ്രീംകോടതി. അഭിഭാഷകന്‍ കൂടിയായ വക്താവ് കൂടുതല്‍ ഉത്തരവാദിത്ത ബോധം കാണിക്കേണ്ടിയിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹിന്ദി സംസാരിച്ചതിന് ബീഹാറില്‍ നിന്നുള്ള 15 കുടിയേറ്റ തൊഴിലാളികളെ തമിഴ്നാട്ടില്‍ തൂക്കിലേറ്റിയെന്നും അതില്‍ 12 പേര്‍ മരിച്ചെന്നും ഈ വര്‍ഷം ഫെബ്രുവരി 23ന് ഉംറാവു ട്വീറ്റ് ചെയ്തിരുന്നു.

പ്രശാന്ത് ഉമ്രാവുവിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ച സുപ്രീം കോടതി, ഉത്തരവാദിത്തത്തോടെ പെരുമാറാനും ഉപദേശിച്ചു. തന്റെ പേരിലുള്ള എഫ്.ഐ.ആറുകള്‍ ഒന്നാക്കണമെന്നും മുന്‍കൂര്‍ ജാമ്യത്തിന് മദ്രാസ് ഹൈകോടതി വെച്ച ഉപാധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രശാന്ത് സുപ്രീംകോടതിയിലെത്തിയത്. പ്രശാന്തിന്റെ ഹര്‍ജിയില്‍ തമിഴ്‌നാട് സര്‍ക്കാറിന് നോട്ടീസ് അയച്ച ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് 15 ദിവസം തുടര്‍ച്ചയായി പോലീസ് മുമ്പാകെ ഒപ്പുവെക്കണമെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നതിൽ നിയന്ത്രണമേർപ്പെടുത്തി

0
തിരുവനന്തപുരം : മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന്...

കോഴിക്കോട് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

0
കോഴിക്കോട്: ചെറുവണ്ണൂരില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. മാംഗ്ലൂര്‍-ചെന്നൈ വെസ്റ്റ് കോസ്റ്റ്...

അതിക്രൂര കൊലപാതകം ; അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

0
അസം: അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹൈലകണ്ടി ജില്ലയിലാണ്...

മഴയ്ക്ക് സാധ്യത ; ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ

0
അബുദാബി: സൗദി അറേബ്യ, ഒമാൻ, യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അസ്ഥിര...