ജഹാംഗീര്‍പുരി സി ബ്ലോക്കിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന്‌ പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ജഹാംഗീര്‍പുരി സി ബ്ലോക്കിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. ജസ്റ്റിസ് എല്‍.നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജി നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും കപില്‍ സിബലും ദുഷ്യന്ത് ദവേയുമാണ് ഹര്‍ജിക്കാര്‍ക്കായി ഹാജരാകുന്നത്. സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ടും ഹരജി നല്‍കിയിട്ടുണ്ട്. ഹനുമാന്‍ ജയന്തി ഘോഷയാത്ര വര്‍ഗീയ സംഘര്‍ഷത്തില്‍ കലാശിച്ച ജഹാംഗീര്‍പുരിയില്‍ ബി.ജെ.പി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു ഡല്‍ഹി പോലീസിന്റെ സഹായത്തോടെയുള്ള പൊളിച്ചു നീക്കല്‍.

പൊളിക്കല്‍ തുടങ്ങിയ ഉടന്‍ അത് തടഞ്ഞ് സുപ്രീംകോടതി ഉത്തരവിറങ്ങിയെങ്കിലും ഒന്നരമണിക്കൂര്‍ നേരം പൊളിക്കല്‍ തുടര്‍ന്നു. നോട്ടീസ് നല്‍കുന്നതടക്കം നടപടികള്‍ പാലിക്കാതെയാണ് ബുധനാഴ്ച ഒമ്പത് ബുള്‍ഡോസറുകള്‍ ജഹാംഗീര്‍ പുരി സി ബ്ലോക്കില്‍ എത്തിയത്. ആയിരത്തിലേറെ പോലീസുകാരുടെ അകമ്പടിയോടെ പൊളിക്കല്‍ തുടങ്ങി. പിന്നാലെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അഭിഭാഷകരായ കപില്‍ സിബല്‍, ദുഷ്യന്ത് ദവെ, സഞ്ജയ് ഹെഗ്ഡെ എന്നിവരും വൃന്ദ കാരാട്ടിന്റെ അഭിഭാഷകനായ അഡ്വ.സുരേന്ദ്ര നാഥും വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. വിഷയം വ്യാഴാഴ്ച പരിഗണിക്കാമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി അതുവരെ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലിയേക്കര ടോൾ വിഷയത്തിൽ പ്രതികരണവുമായി ഒ ജെ ജനീഷ്

0
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ്...

കയ്പമംഗലം വാഹനാപകടം : അന്വേഷണം പ്രത്യേക സംഘത്തിന് ; തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തും

0
തൃശൂർ : എട്ട് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ കയ്പമംഗലം വാഹനാപകടം അന്വേഷിക്കാൻ...

രാഹുൽ ​ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലെ കൂടിക്കാഴ്ച അവസാനിച്ചു

0
ന്യൂഡൽഹി : പത്ത് ജൻപഥിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

0
തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിയുടെ അറസ്റ്റ്...