ത്രിപുരയിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ; കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ത്രിപുരയിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ബൂത്തുകളില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. വോട്ടെടുപ്പ് പുരോഗമിക്കുന്ന ത്രിപുരയില്‍ കഴിയുന്നത്ര വേഗത്തില്‍ സേനയെ എത്തിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ സിപിഎം സുപ്രീംക്കോടതിയെ സമീപിക്കുകയായിരുന്നു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക അക്രമത്തിന് സാധ്യതയുണ്ടെന്ന് പ്രതിപക്ഷമായ സി.പി.എമ്മും തൃണമൂല്‍ കോണ്‍ഗ്രസും ആരോപിച്ചിരുന്നു. എന്നാല്‍, ത്രിപുരയില്‍ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചിരുന്നത്.

13 മുന്‍സിപ്പാലിറ്റികളിലേക്കുള്ള 222 സീറ്റിലേക്കാണ് വോട്ടെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ നടക്കുന്ന ആക്രമണം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യം കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. അക്രമം തടയാന്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ പര്യാപ്തമല്ലെന്ന് സി.പി.എമ്മും തൃണമൂലും ആരോപിക്കുന്നു. 2018 ല്‍ ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ തദ്ദേശ തെരഞ്ഞെടുപ്പാണിത്. ഇതില്‍ മേല്‍ക്കൈ നേടേണ്ടത് ബി.ജെ.പിക്ക് അനിവാര്യമാണ്. നവംബര്‍ 28 നാണ് ഫലപ്രഖ്യാപനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

0
തിരുവനന്തപുരം: വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് സംസ്ഥാന...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി നിധിൻ രാജിന് ജാമ്യമില്ല

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ...

വിജയം എപ്പോഴും വിനയത്തോടെയാകണം ; സിജെപി അംഗങ്ങൾ നടത്തിയ ആഘോഷത്തിൽ പ്രതികരിച്ച് സോനം വാങ്ചുക്

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയെത്തുടർന്ന് കോക്രോച്ച് ജനതാ...

കേരളം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് വി ‍ഡി സതീശൻ

0
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....