തിരുവനന്തപുരം : സംസ്ഥാനത്തിന് തന്നെ അപമാനമായ പിങ്ക് പോലീസിന്റെ പരസ്യ വിചാരണ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥയ്ക്ക് എതിരെ കർശന നടപടിക്ക് നിർദ്ദേശം. സംസ്ഥാന എസ്‌സി – എസ്‌ടി കമ്മീഷനാണ് പരസ്യ വിചാരണ നടത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ജോലികളിൽ നിന്നും ഒഴിവാക്കണമെന്ന് ഉത്തരവിട്ടത്.
എട്ട് വയസുള്ള കുട്ടിയെയും അച്ഛനെയും മോഷണക്കുറ്റമാരോപിച്ച് പരസ്യ വിചാരണ ചെയ്തതിനാണ് നടപടി. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യ വിചാരണ നടത്തിയ പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിതയെ നേരത്തെ തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു.