Sunday, May 19, 2024 7:47 pm

ശബരിമലയിലേക്ക് കാനനപാതയിലൂടെ തീര്‍ഥാടനം വിലക്കിയ നടപടി ; ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

ന്യൂദല്‍ഹി: ശബരിമലയിലേക്ക് പരമ്പരാഗത കാനനപാതയിലൂടെ തീര്‍ഥാടനം വിലക്കിയ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കോവിഡ് വ്യാപനത്തിന്റെ പേരിലാണ് പരമ്പരാഗത കാനനപാതയിലൂടെയുള്ള തീര്‍ഥാടനം നേരത്തെ ഹൈക്കോടതി വിലക്കിയിരുന്നത്. പുതിയ സാഹചര്യത്തില്‍ പരമ്പരാഗത പാതയിലൂടെ തീര്‍ഥാടനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആചാര സംരക്ഷണ സമിതി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതിയാണ് ഹൈക്കോടതിയെ തന്നെ സമീപിക്കാന്‍ ഹര്‍ജിക്കാരോട് നിര്‍ദ്ദേശിച്ചത്.

കോവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വന്നുവെന്നും അതിനാല്‍ പഴയത് പോലെ തീര്‍ഥാടകര്‍ക്ക് സന്നിധാനത്ത് എത്താന്‍ അനുവാദം നല്‍കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. കോവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മിക്ക നിയന്ത്രണങ്ങളും രാജ്യത്ത് ആകമാനം നീക്കിയതായി ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുവിദത്ത് സുന്ദരം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ മാറ്റം വന്നതിനാല്‍ ഈക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ ഹൈക്കോടതിക്ക് ആകുമെന്നും അതിനാല്‍ ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കാനും ജസ്റ്റിസ് അനിരുദ്ധാ ബോസ്, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോവിഡ് വ്യാപനം തടയുന്നതിനായി 2020 ല്‍ കേരള ഹൈക്കോടതി ഭക്തര്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവ് ഇറക്കിയിരുന്നു. ഇതില്‍ പല നിയന്ത്രണങ്ങളും നീക്കിയെങ്കിലും പരമ്പരാഗത പാത വഴിയുള്ള തീര്‍ഥാടനത്തിന് എതിരെ വിലക്ക് തുടരുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊലപാതകം അടക്കം നിരവധി കേസില്‍ പ്രതികള്‍ ; ക്വട്ടേഷൻ സംഘം പിടിയില്‍

0
കല്‍പറ്റ: കൊലപാതകം ഉൾപെടെയുള്ള കേസുകളിൽ പ്രതികളായ ക്വട്ടേഷൻ സംഘം വയനാട്ടിൽ പിടിയിലായി....

കുവൈത്തിൽ അടുത്ത മാസം മുതല്‍ ഉച്ചജോലിക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ മാൻപവര്‍ അതോറിറ്റി

0
കുവൈത്ത് സിറ്റി: കുവൈത്തില്‍ അടുത്ത മാസം മുതല്‍ ഉച്ചജോലി വിലക്ക് പ്രാബല്യത്തില്‍...

വിജ്ഞാന പഠനോത്സവം : തീയതി മാറ്റി

0
ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ അടിമാലിയിലും മൂന്നാറിലുമായി മേയ് 20 മുതല്‍...

അവയവ മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ

0
കൊച്ചി: അവയവ മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ. തൃശൂർ സ്വദേശി സബിത്തിനെയാണ്...