ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. പരാതികള്‍ക്ക് വേണ്ടി കാത്ത് നില്‍ക്കാതെ സംസ്ഥാന സര്‍ക്കാരും പോലീസും സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലല്ലേ നമ്മള്‍ ജീവിക്കുന്നത്’, എന്നിട്ടും മതത്തിന്റെ പേരില്‍ എവിടെയാണ് എത്തി നില്‍ക്കുന്നത് – വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ബെഞ്ച് ചോദിച്ചു. മതേതര സ്വഭാവമുള്ള രാജ്യത്തിന് ചേര്‍ന്നതല്ല വിദ്വേഷ പ്രസംഗങ്ങള്‍. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നാണ് ഭരണഘടന വ്യക്തമാക്കിയിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കാന്‍ സുപ്രീം കോടതി
RECENT NEWS
Advertisment