തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളെ തടയാനാകില്ലെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളെ തടയാനാകില്ലെന്ന് സുപ്രീംകോടതി. വിഷയത്തിന്റെ മറുവശം കൂടി കേള്‍ക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പൊതുഫണ്ടില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ മറുപടി. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും.

തെരഞ്ഞെടുപ്പ് വാഗ്ദാനമായി സൗജന്യങ്ങള്‍ പ്രഖ്യാപിക്കപ്പെടുമ്പോള്‍ ജനാധിപത്യത്തിന്റെ ലക്ഷ്യത്തെ അത് പരാജയപ്പെടുത്തുന്നു എന്നായിരുന്നു കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. സൗജന്യ പദ്ധതികള്‍ ക്ഷേമ പദ്ധതികളാണെന്ന നിലപാടില്‍ എ എ പി, കോണ്‍ഗ്രസ്, ഡിഎംകെ എന്നീ പാര്‍ട്ടികള്‍ കോടതിയില്‍ ഉറച്ച്‌ നിന്നു. ഇക്കാര്യത്തില്‍ പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാര്‍ഗത്തിലാണോ എന്നതിലാണ് ആശങ്ക എന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. ഇതിന് എന്താണ് സൗജന്യമെന്ന് നിര്‍വചിക്കേണ്ടതുണ്ടെന്നായിരുന്ന് കോടതി പറഞ്ഞു. വിശദമായ ചര്‍ച്ചയും സംവാദവും നടക്കണം. സൗജന്യ പദ്ധതികളുടെ പേരില്‍ ഇലക്‌ട്രാണിക്‌സ് ഉപകരണങ്ങള്‍ അടക്കം നല്‍കുന്നത് എങ്ങനെ ക്ഷേമ പദ്ധതിയാകുമെന്ന് കോടതി ചോദിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിടിക്കപ്പെടുമെന്ന് ഭയന്ന് മോഷ്ടിച്ച സ്വര്‍ണാഭരണം വീടിന് സമീപത്തെ ചെടിച്ചട്ടിയില്‍ വെച്ചു ; മോഷ്ടാവ് ഇപ്പോഴും...

0
കോഴിക്കോട്: മോഷണം നടന്ന വീട്ടില്‍നിന്ന് നഷ്ടമായ സ്വര്‍ണാഭരണം വീടിന് സമീപത്തെ ചെടിച്ചട്ടിയില്‍...

പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിലെ കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു

0
തിരുവനന്തപുരം: നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിൽ കരിങ്കുരങ്ങിന്...

കെട്ടിടത്തിൻ്റെ 13-ാം നിലയിൽനിന്ന് ക്രെയിൻ തകർന്നുവീണു ; ഒരാൾക്ക് ദാരുണാന്ത്യം

0
മുംബൈ: മുംബൈയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് ക്രെയിൻ തകർന്നുവീണ് അപകടം. സംഭവത്തിൽ ഒരാൾ...

വർക്കലയിൽ അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം ; നാടകീയ രക്ഷപ്പെടൽ ; പ്രതികൾക്കായി...

0
തിരുവനന്തപുരം: വർക്കല വടശ്ശേരിക്കോണത്ത് അച്ഛനെയും മകനെയും തന്ത്രപൂർവം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം....