ഫാനും ഫ്രിഡ്ജും ടൂറും നല്‍കി മരുന്ന് കുറിപ്പിക്കുന്നത് അധാര്‍മികം : സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഫാനും ഫ്രിഡ്ജും ടൂറും നല്‍കി മരുന്ന് കുറിപ്പിക്കുന്നത് അധാര്‍മികം സുപ്രീംകോടതി. മരുന്നു കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന ഉപഹാരങ്ങളും മറ്റ് സൗജന്യങ്ങളും നടപടികള്‍ നിയമത്തിലൂടെ നിരോധിച്ചിട്ടുള്ളതിനാല്‍ ആദായ നികുതി വകുപ്പ് പ്രകാരമുള്ള ഇളവുകള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഉപഹാരങ്ങള്‍ നല്‍കി സ്വാധീനിച്ച്‌ ഡോക്ടര്‍മാരെ കൊണ്ട് മരുന്നുകള്‍ നിര്‍ദേശിപ്പിക്കുന്നത് പൊതു താത്പര്യത്തിന് എതിരാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിപണയില്‍ വിലകുറഞ്ഞ മരുന്നുകള്‍ ലഭ്യമാകുമ്പോഴും ഒരു വിഭാഗം ഡോക്ടര്‍മാര്‍ വില കൂടിയ മരുന്നുകള്‍ വാങ്ങാനാണ് രോഗികളോട് നിർദേശിക്കുന്നത് എന്ന് കോടതി നിരീക്ഷിച്ചു.

മരുന്നുകള്‍ സംബന്ധിച്ച ഡോക്ടര്‍മാരുടെ ശുപാര്‍ശകള്‍ സ്വാധീനിക്കപ്പെടാം എന്നത് ആശങ്കപെടുത്തുന്ന കാര്യമാണെന്ന് ജസ്റ്റിസ്മാരായ യു.യു ലളിത്, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇത്തരം ഉപഹാരങ്ങള്‍ സൗജന്യമല്ല. മരുന്ന് കമ്പനികള്‍ ഉപഹാരങ്ങളും സൗജന്യങ്ങളും ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നത് മരുന്നുകളുടെ വില വര്‍ദ്ധനവിന് കാരണമാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.തങ്ങളുടെ ആരോഗ്യ സപ്ലിമെന്റ് സംബന്ധിച്ച അവബോധം ഉണ്ടാക്കുന്നതിന് ഡോക്ടര്‍മാര്‍ക്ക് നല്‍കിയ സ്വര്‍ണ്ണ നാണയങ്ങള്‍, എല്‍സിഡി ടിവികള്‍, ഫ്രിഡ്ജുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയ്ക്ക് ആദായ നികുതി ഇളവ് ആവശ്യപ്പെട്ട് അപെക്‌സ് ലബോറട്ടറീസ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി ഉപഹാരങ്ങള്‍ക്കായി ചെലവഴിച്ച 4.72 കോടി രൂപയ്ക്ക് ആദായ നികുതി വകുപ്പിന്റെ 37(1) വകുപ്പ് പ്രകാരമുള്ള ഇളവുകള്‍ നല്‍കണമെന്നാണ് കമ്ബനി ആവശ്യപ്പെട്ടിരുന്നത്. നേരത്തെ കമ്ബനി നല്‍കിയിരുന്ന ഹര്‍ജികള്‍ ആദായ നികുതി അപ്പലേറ്റ് ട്രിബ്യുണലും, മദ്രാസ് ഹൈക്കോടതിയും തള്ളിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...