യുക്രൈൻ അതിർത്തിയിൽ നിന്ന് സ്ഫോടന ശബ്ദം : സമീപവാസികളെ മാറ്റി പാർപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

കീവ് : റഷ്യയുടെ യുക്രൈന്‍ അധിനിവേശം കൂടുതല്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ സ്ഥിരീകരിക്കുന്നതിനിടെ യുക്രൈന്‍ അതിര്‍ത്തി പ്രദേശത്ത് നിന്നും സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്. റഷ്യയുടെ പിന്തുണയില്‍ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ട ലുബാന്‍സ്‌ക് റിപ്പബ്ലിക്കിന് സമീപത്ത് നിന്നാണ് ബോംബ് സ്‌ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സമീപവാസികളെ മാറ്റി താമസിപ്പിച്ചതായി സൂചനയുണ്ട്. നയതന്ത്ര പരിഹാരം തേടാന്‍ താന്‍ ഇപ്പോഴും തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ ആവര്‍ത്തിച്ചു. തുറന്ന ചര്‍ച്ചയ്ക്ക് തങ്ങള്‍ ഒരുക്കമാണെങ്കിലും, രാജ്യത്തിന്റെ ആവശ്യങ്ങളില്‍ നിന്നും പിന്മാറാന്‍ തയ്യാറല്ലെന്നും പുടിന്‍ പറഞ്ഞു. റഷ്യയുടെ താല്‍പര്യങ്ങളിലും ജനതയുടെ സുരക്ഷയിലും വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് പുടിന്‍ വ്യക്തമാക്കി.

യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയാണ് റഷ്യന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്നതെന്ന് സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ വഴി യൂറോപ്പ്യന്‍ രാജ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഏത് നിമിഷം കടന്നുകയറ്റം പ്രതീക്ഷിക്കുകയാണെന്ന് ലോകരാജ്യങ്ങള്‍ പ്രസ്താവിച്ചു. 1,50,000 സൈനികരെ റഷ്യ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ കാനഡയും ഇന്ന് റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...