പട്ടികജാതി പട്ടിക വര്‍ഗ ജനവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പു വരുത്തണം : മന്ത്രി കെ. രാധാകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പദ്ധതികളുടെ പ്രയോജനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷണന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തിന്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാര വികേന്ദ്രീകരണത്തിന്റെ കാതലായ ലക്ഷ്യം വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും സേവനങ്ങളും പിന്നോക്ക വിഭാഗങ്ങള്‍ക്ക് എത്തിക്കുക എന്നതാണ്. ഇതിനായി പദ്ധതികളുടെ പ്രയോജനം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നത് ഉദ്യോഗസ്ഥര്‍ വിലയിരുത്തണം. സാമൂഹികപരമായും സാമ്പത്തികപരമായും താഴെ തട്ടിലുള്ള ജനവിഭാഗങ്ങളെ മുന്നോട്ട് കൊണ്ടുവരേണ്ട വകുപ്പായതു കൊണ്ടു തന്നെ അതിന്റെ പ്രാധാന്യവും മഹത്വവും മനസിലാക്കി ഓരോ ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കണം.

പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തന്നതിനായി ഓരോ കുടുംബത്തിന്റെയും അന്തരീക്ഷവും പ്രത്യേകതകളും പഠിക്കുന്നതിനോടൊപ്പം ഉദ്യോഗസ്ഥര്‍ അവരവരുടെ അധികാര പരിധിയിലുള്ള കുടുംബങ്ങളെ സംരക്ഷിക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള നടപടികള്‍ കൈക്കൊളളണം. എല്ലാവരെയും ഭൂമിയുടെ ഉടമകളാക്കുക, അവിടെ വാസയോഗ്യമായ വീടുകള്‍ ഉണ്ടെന്നു ഉറപ്പു വരുത്തുക, കുട്ടികള്‍ക്കുള്ള പഠനം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്തുവാന്‍ വകുപ്പ് പ്രത്യേക ശ്രദ്ധ പുലര്‍ത്തും. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തിരച്ചറിയല്‍ കാര്‍ഡ് തുടങ്ങി ആവശ്യമായ എല്ലാ അടിസ്ഥാന രേഖകളും ലഭ്യമാക്കണം.

ആവശ്യമായ രേഖകള്‍ ലഭ്യമാക്കുന്നതിനോടൊപ്പം ആധികാരിക രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ കഴിയുന്ന ഡിജിലോക്കര്‍ സംവിധാനം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ക്ക് ഓഫീലേക്ക് വരുന്ന താഴെ തട്ടിലുള്ള ജനവിഭാഗങ്ങളെ അനുഭാവപൂര്‍വം പരിഗണിക്കണം. ഓരോ പദ്ധതിയും നടപ്പിലാക്കുന്നതിനുള്ള കാലതാമസം സംബന്ധിച്ച തടസം മനസിലാക്കുന്നതിനും അതിനുള്ള പരിഹാരം കണ്ടെത്തുന്നതിനും ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പട്ടിക വര്‍ഗ വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. സജു, പട്ടികജാതി വികസന വകുപ്പ് ദക്ഷിണ മേഖല ഡപ്യൂട്ടി ഡയറക്ടര്‍ അരവിന്ദാക്ഷന്‍ ചെട്ടിയാര്‍, ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന് എം കെ മുനീർ

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന്...

കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു

0
ദില്ലി: കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭ കാലാവധി പൂർത്തിയായതിന്...

വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

0
തിരുവനന്തപുരം: വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. സർക്കാരിൻ്റെ തീരുമാനത്തിനെതിരെ...

കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി...