ഒന്നാം ക്ലാസ്സില്‍ ചേരുന്നതിന് ആറ് വയസ്സ് പൂര്‍ത്തിയാകണം ; നിയമം കര്‍ശനമാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പുതിയ അധ്യയനവര്‍ഷം മുതല്‍ 6 വയസ്സു തികയാത്ത കുട്ടികള്‍ക്ക് ഒന്നാം ക്ലാസില്‍ ചേരാനാകില്ല. 2020 ലെ ദേശീയ വിദ്യാഭ്യാസനയ പ്രകാരമാണിത്. കേരളവും ഇതനുസരിച്ചുള്ള തയാറെടുപ്പു തുടങ്ങി. നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ – എയ്ഡഡ് സ്കൂളുകളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന വ്യവസ്ഥയുണ്ടെങ്കിലും 5 വയസ്സ് കഴിഞ്ഞവരെയും പ്രവേശിപ്പിക്കാറുണ്ട്. കേന്ദ്ര നയം നടപ്പാക്കുമ്പോള്‍ ഈ ഇളവു പറ്റില്ല. നിലവില്‍ സംസ്ഥാനത്തെ രീതി പിന്തുടരുന്ന സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകളിലും പ്രായവ്യവസ്ഥ നിര്‍ബന്ധമാകും. കേന്ദ്രീയ വിദ്യാലയങ്ങള്‍ ഇക്കാര്യം ആദ്യമേ തീരുമാനിച്ചിരുന്നു.

കേന്ദ്രത്തിന്റെ പുതിയ നയമനുസരിച്ച്‌ 1 മുതല്‍ 5 വരെ ക്ലാസുകള്‍ പ്രൈമറിയും 6 മുതല്‍ 8 വരെ യുപിയും 9,10 ക്ലാസുകള്‍ ഹൈസ്കൂള്‍ വിഭാഗവുമാണ്. 9 മുതല്‍ 12 വരെ ക്ലാസുകള്‍ ഒരു വിഭാഗമായി കണക്കാക്കാനും ദേശീയ വിദ്യാഭ്യാസ നയത്തില്‍ നിര്‍ദ്ദേശമുണ്ട്. കേരളത്തില്‍ ഹൈസ്കൂള്‍ – ഹയര്‍ സെക്കന്‍ഡറി ഏകീകരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...