മധ്യവയസ്‌ക്കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : അ​ച്ഛ​നും മ​ക​നും ചേ​ര്‍​ന്ന് മധ്യവയസ്കനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ര​ണ്ടാം പ്ര​തി​യും അറസ്റ്റില്‍. കൊ​ടു​മ​ണ്‍ ര​ണ്ടാം​കു​റ്റി മ​ഠ​ത്തി​നാ​ല്‍ വീ​ട്ടി​ല്‍ നാ​രാ​യ​ണ​നെ​യാ​ണ് (75) കൊ​ടു​മ​ണ്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ നാ​ലി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ടു​മ​ണ്‍ ചാ​ങ്കൂ​ര്‍​ത്ത​റ ത​ട്ടാ​ശേ​രി​യി​ല്‍ വീ​ട്ടി​ല്‍ അ​നി​ല്‍​കു​മാ​റി (53) നെ ​അ​ച്ഛ​നും മ​ക​നും ചേ​ര്‍​ന്ന് മു​ന്‍​വൈ​രാ​ഗ്യം കാ​ര​ണം ചാ​ങ്കൂ​ര്‍​ത്ത​റ​യി​ല്‍ വ​ച്ച്‌ മ​ര്‍​ദി​ച്ച്‌ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ചി​രു​ന്നു. സ്‌​കൂ​ട്ട​റി​ല്‍ പോ​ക​വേ അ​നി​ല്‍​ കു​മാ​റി​നെ പ്ര​തി​ക​ള്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി അ​സ​ഭ്യം വി​ളി​ക്കു​ക​യും മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ര്‍​ദ​നത്തില്‍ അ​നി​ല്‍​കു​മാ​റി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റിരുന്നു.

ഒ​ന്നാം പ്ര​തിയും ര​ണ്ടാം പ്ര​തിയുടെ മകനുമായ കൊ​ടു​മ​ണ്‍ ര​ണ്ടാം​കു​റ്റി മ​ഠ​ത്തി​നാ​ല്‍ വീ​ട്ടി​ല്‍ ഷി​ബു (40)​ വി​നെ അ​ന്നു രാ​ത്രി ത​ന്നെ പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ക​ന്‍ പി​ടി​യി​ലാ​യ​തോ​ടെ നാ​രാ​യ​ണ​ന്‍ ഒ​ളി​വി​ല്‍ പോവുകയായിരുന്നു. തുടര്‍ന്ന്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ പോലീ​സ്, ഇ​ന്ന​ലെ രാ​ത്രി ഇ​യാ​ളെ കൊ​ടു​മ​ണ്‍ പ്ലാ​വേ​ലി​ല്‍ പു​തു​മ​ല​യി​ല്‍ നി​ന്നും പി​ടി​കൂടു​ക​യാ​യി​രു​ന്നു. പോലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ മ​ഹേ​ഷ് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ തു​ട​ര്‍​ന്ന് എ​സ്‌ഐ അ​നൂ​പ് ച​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...