ഈമാസം 22നും 30നും ഇടയില്‍ സ്‌കൂള്‍ വാര്‍ഷിക പരീക്ഷ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഈ അധ്യയന വര്‍ഷം സ്‌കൂള്‍ വാര്‍ഷിക പരീക്ഷ നടത്താന്‍ നീക്കം. കഴിഞ്ഞ വര്‍ഷം കോവിഡിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടഞ്ഞു കിടന്നിരുന്നതിനാല്‍ വാര്‍ഷിക പരീക്ഷ നടത്തിയിരുന്നില്ല. പരീക്ഷ നടത്തുന്ന തിയതി സംബന്ധിച്ച്‌ ഔദ്യോഗിക തീരുമാനം ഇതുവരെയും വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ല. പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകളും ഒരുക്കങ്ങളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഈ മാസം 22 മുതല്‍ 30 വരെ വാര്‍ഷിക പരീക്ഷ നടത്താന്‍ ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.

ഏപ്രില്‍ ആദ്യവാരം പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തേ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നത്. ഈ ദിവസങ്ങളിലാണ് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടക്കുക. ഇതിനിടയില്‍ വാര്‍ഷിക പരീക്ഷ നടത്താനാകില്ലെന്ന വിലയിരുത്തത്തിലിനെ തുടര്‍ന്നാണ് പരീക്ഷ ഈ മാസം അവസാനം നടത്താന്‍ നീക്കം നടക്കുന്നത്. പരീക്ഷ തിയതി സംബന്ധിച്ച്‌ അടുത്ത ദിവസം ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി മദനമോഹന്‍ അറിയിച്ചു.

അഞ്ചു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം വാര്‍ഷിക പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഒന്നു മുതല്‍ നാലു വരെ ക്ലാസുകള്‍ക്ക് പരീക്ഷക്ക് പകരം പഠന നേട്ടം വിലയിരുത്തുന്ന വര്‍ക്ക് ഷീറ്റുകള്‍ തയാറാക്കി നല്‍കും. 22നകം സ്‌കൂളുകളില്‍ ഇവ വിതരണം ചെയ്യണമെന്ന് ഇതിന്റെ ചുമതലയുള്ള സമഗ്രശിക്ഷ കേരളയ്ക്ക് (എസ്‌എസ്‌കെ) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളുടെ ചോദ്യപേപ്പര്‍ തയാറാക്കുന്ന ചുമതലയും എസ്‌എസ്‌കെക്കാണ്. ചോദ്യപേപ്പര്‍ തയാറാക്കുന്ന നടപടികള്‍ ഏറക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. ഈമാസം അവസാനം സ്‌കൂള്‍ വാര്‍ഷിക പരീക്ഷ നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ചോദ്യപേപ്പര്‍ അച്ചടി നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷക്കുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കല്‍ എസ്‌സിഇആര്‍ടിയുടെ മേല്‍നോട്ടത്തില്‍ ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളിലാണ് (ഡയറ്റ്) നടക്കുന്നത്. ഈ നടപടികള്‍ ധൃതഗതിയില്‍ പുരോഗമിക്കുകയാണ്. ഇവയുടെ പരിശോധന എസ്‌സിഇആര്‍ടി ഉടനെ പൂര്‍ത്തിയാക്കി അച്ചടിക്കായി എസ്‌എസ്‌കെക്കായി കൈമാറും. എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മാതൃകാ പരീക്ഷകള്‍ ഈമാസം 16ന് തുടങ്ങി 21ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ ഈമാസം 22നും 30നും ഇടയില്‍ സ്‌കൂള്‍ വാര്‍ഷിക പരീക്ഷ നടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

എസ്‌എസ്‌എല്‍സിക്കാര്‍ക്ക് 16 മുതല്‍ രാവിലെയും ഉച്ചയ്ക്കുമായാണ് മോഡല്‍ പരീക്ഷ നടത്തുക. ടൈം ടേബിളില്‍ ഐടി പരീക്ഷ ഉള്‍പ്പെടുത്തിയിട്ടില്ല. എസ്‌എസ്‌എല്‍സി ഒന്നാം ഭാഷ, ഫിസിക്‌സ് വിഷയങ്ങള്‍ രാവിലെ 9.45 മുതല്‍ 11.30 വരെയും ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, കണക്ക് എന്നീ വിഷയങ്ങള്‍ക്ക് രാവിലെ 9.45 മുതല്‍ 12.30 വരെയുമാണ് പരീക്ഷ. രണ്ടാം ഭാഷ, ഹിന്ദി, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ 3.45 വരെയാണ് നടത്തുക.

പ്ലസ് വണ്‍ പരീക്ഷ ജൂണ്‍ അവസാനം നടത്താനാണ് നീക്കം. എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രില്‍ അവസാനം പൂര്‍ത്തിയായാല്‍ മൂല്യനിര്‍ണയത്തിന് മൂന്നാഴ്ച വേണ്ടിവരും. ഈ സാഹചര്യത്തില്‍ ഈ അധ്യയന വര്‍ഷം പ്ലസ് വണ്‍ പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് പ്ലസ് വണ്‍ പരീക്ഷ ജൂണിലേക്ക് മാറ്റുന്നത്. സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാക്കി ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളില്‍ മധ്യവേനലവധി നല്‍കാനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം.

എസ്‌എസ്‌എല്‍സി ബോര്‍ഡ് പരീക്ഷ ഈമാസം 31ന് ആരംഭിച്ച്‌ ഏപ്രില്‍ 29നാണ് സമാപിക്കുക. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി – വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈമാസം 30 മുതല്‍ ഏപ്രില്‍ 22 വരെയും നടക്കും. എസ്‌എസ്‌എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ-മോഡല്‍ പരീക്ഷകളാണ് സ്‌കൂളുകളില്‍ ഇപ്പോള്‍ നടക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആറ്റുകാലില്‍ വാടക വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

0
തിരുവനന്തപുരം : തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കി സംഭവത്തിൽ കൂടുത വിവരങ്ങൾ...

ചെമ്പഴന്തിയിൽ ഡ്രൈവർ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ

0
തിരുവനന്തപുരം : ചെമ്പഴന്തിയിൽ പിക്കപ്പ് ഓട്ടോറിക്ഷ ഡ്രൈവറെ ക്ഷേത്രക്കുളത്തിൽ ജീവനൊടുക്കിയ നിലയിൽ...

ഇഡി ഉദ്യാഗസ്ഥരെ ആക്രിച്ച കേസില്‍ ഒമ്പതാം പ്രതി ഹരീഷ് കുമാറിന്‍റെ ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി

0
തിരുവനന്തപുരം: ഇഡി ഉദ്യാഗസ്ഥരെ ആക്രിച്ച കേസില്‍ ഒമ്പതാം പ്രതി ഹരീഷ് കുമാറിന്...

ശബരിമല സ്വർണക്കൊള്ളയില്‍ സിബിഐ അന്വേഷണം വേണം : മുഖ്യമന്ത്രി വി.ഡി. സതീശന് കത്തെഴുതി രാജീവ്...

0
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി...