ടാറ്റൂ ആര്‍ടിസ്റ്റിനെതിരായ മീടൂ ആരോപണം : പരാതിക്കാരികളിൽ ഒരാൾ പിന്മാറി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ടാറ്റൂ ആര്‍ടിസ്റ്റിനെതിരായ മീടൂ ആരോപണത്തില്‍ വീണ്ടും ട്വിസ്റ്റ്. സോഷ്യല്‍ മീഡിയയില്‍ കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച യുവതികളില്‍ ഒരാള്‍ പരാതിയില്‍ നിന്നും പിന്മാറി. തനിക്ക് സംഭവത്തില്‍ പരാതിയിലെന്നും നിയമനടപടികളില്‍ താത്പര്യമില്ലെന്നുമാണ് യുവതിയുടെ നിലപാട്. മാതാപിതാക്കള്‍ക്കൊപ്പം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് യുവതി തന്റെ നിലപാട് അറിയിച്ചത്.

അതിക്രമം തുറന്നു പറഞ്ഞതിനു പിന്നാലെ നിരവധി പേര്‍ തന്നെ വിവരങ്ങളറിയാന്‍ വിളിക്കുന്നുണ്ടെന്നും എന്നാല്‍ ഈ വിഷയത്തില്‍ തനിക്ക് യാതൊരു പരാതിയുമില്ലെന്നും യുവതി പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ജില്ലയിലെ ടാറ്റൂ സ്റ്റുഡിയോകളില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി. സ്റ്റുഡിയോയുടെ ഉടമസ്ഥരുടേത് അടക്കമുള്ളവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടില്ലെങ്കിലും ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് നടപടി. ടാറ്റൂ സ്റ്റുഡിയോകളുടെ ലൈസന്‍സ് സംബന്ധിച്ചും പലയിടത്തും പരാതികളുണ്ട്. പലതും ശാസ്ത്രീയ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്.

സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു കഴിഞ്ഞ ദിവസം യുവതിയുടെ വെളിപ്പെടുത്തല്‍. സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിച്ചെന്ന് വെളിപ്പെടുത്തിയ യുവതി രണ്ട് വര്‍ഷം മുമ്പ് ഇവിടെ ടാറ്റൂ ചെയ്ത പെണ്‍കുട്ടിക്ക് നേരിട്ട ദുരനുഭവവും കുറിപ്പായി പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ നിരവധി യുവതികള്‍ സമാന സാഹചര്യത്തില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ വിവരം പങ്കുവെച്ചത്.

ടാറ്റൂ ആര്‍ട്ടിസ്റ്റിന് നേരെ മീടൂ ആരോപണവുമായി എത്തിയ യുവതിയുടെ തുറന്നുപറച്ചിലിന് പിന്നാലെ നിരവധി പെണ്‍കുട്ടികളാണ് വെളിപ്പെടുത്തലുകളുമായി എത്തിയത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ ടാറ്റൂ ചെയ്യാനായി പോകുന്ന കൊച്ചിയിലെ പ്രമുഖ ടാറ്റൂ സ്ഥാപനമായ ഇന്‍ഫെക്റ്റഡ് ടാറ്റൂവിലെ സുജീഷ്.പി എന്ന ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ചിറകുകളോട് കൂടിയ വജൈനയുടെ ടാറ്റൂ ചെയ്യാനെത്തിയ യുവതിയോട് സുജീഷ് ലൈംഗിക അതിക്രമം നടത്തിയതാണ് യുവതി തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്.

ടാറ്റൂ ചെയ്യാന്‍ എത്തിയപ്പോള്‍ ആദ്യം ടാറ്റുവിന്റെ അര്‍ത്ഥവും, തന്റെ പ്രായവും പിന്നീട് സംസാരം വഴിമാറി സെക്സ് ഇഷ്ടപ്പെടുന്നതു കൊണ്ടോണോ ഈ ടാറ്റൂ തിരഞ്ഞെടുത്തത്, വിര്‍ജിനാണോ തുടങ്ങിയ ചോദ്യങ്ങളാണ് സുജീഷ് ചോദിച്ചതെന്നും യുവതി പറയുന്നു. കയ്യില്‍ സൂചിയുമായി സുജീഷ് ഇരുന്നതോടെ ഭയത്തോടെയാണ് താന്‍ കിടന്നിരുന്നതെന്നും യുവതി വെളിപ്പെടുത്തി. ഇതോടെ ഇയാള്‍ ടാറ്റൂ ചെയ്തു കൊണ്ടിരിക്കുന്നതിനിടെ തന്നെ തന്റെ പാന്റുള്‍പ്പെടെ നീക്കി ബലാത്സം​ഗം ചെയ്തുവെന്നും യുവതി കുറിപ്പില്‍ പറയുന്നു.

ഒരാഴ്ചയ്ക്ക് മുമ്പ് തനിക്കെതിരെ നടന്ന റേപ്പിനെക്കുറിച്ചാണ് യുവതി പങ്കുവെച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പാണ് പ്രസ്തുത ടാറ്റൂ സ്റ്റുഡിയോയില്‍ യുവതി ഒരു ആണ്‍സുഹൃത്തിനൊപ്പം എത്തുന്നത്. അതേ സ്ഥലത്തു നിന്ന് മുമ്പും ടാറ്റൂ ചെയ്തിരുന്നു. തുടക്കത്തില്‍ സാധാരണ പോലെ ടാറ്റൂ ചെയ്തെങ്കിലും ഇടയ്ക്ക് വേദനിച്ചതിനാല്‍ താന്‍ അല്‍പം ബ്രേക് ചോദിച്ചിരുന്നു. ആശുപത്രികളില്‍ പോലും ലഭിക്കാത്തത്ര സുരക്ഷിതത്വം ആ ടാറ്റൂ സ്റ്റുഡിയോയില്‍ അനുഭവപ്പെട്ടതിനെക്കുറിച്ച്‌ സുഹൃത്തിനോട് പറഞ്ഞിരുന്നതായും യുവതി പറയുന്നു.

പ്രതികരിക്കാന്‍ കഴിയാതെ കിടന്ന താന്‍ പിന്നീട് പരാതിപ്പെടാനുള്ള വഴികള്‍ അന്വേഷിച്ചെങ്കിലും തെളിവോ സാക്ഷിയോ സമാന അനുഭവമുള്ളവരോ ഇല്ലാതെ നീതി ലഭിക്കില്ലെന്നാണ് തിരിച്ചറിഞ്ഞത്. പോസ്റ്റിനു കീഴില്‍ ഇതുപോലുള്ള വിവരങ്ങള്‍ പങ്കുവെക്കാനും പരമാവധി പോസ്റ്റ് പ്രചരിപ്പിക്കാനും പറയുന്നുണ്ട്. യുവതിയുടെ കുറിപ്പിന് പിന്നാലെ റെഡ്ഡിറ്റിലൂടെയും ഇന്‍സ്റ്റ​ഗ്രാമിലൂടെയും നിരവധി പേരാണ് ലൈം​ഗിക അതിക്രമത്തിന് ഇരയായ വിവരം പങ്കുവെച്ചിരിക്കുന്നത്.

ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ബലാത്സംഗം വരെ ചെയ്തുമെന്നാണ് പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍. രണ്ടു വര്‍ഷം മുമ്പ് ഇരുപതാമത്തെ വയസ്സില്‍ സംഭവിച്ചത് എന്നു പറഞ്ഞാണ് ഒരു പെണ്‍കുട്ടി പോസ്റ്റിട്ടത്. ആദ്യത്തെ ടാറ്റൂ ചെയ്യാനാണ് അവിടെ പോയത്. വാരിയെല്ലിന് സമീപത്തായിരുന്നു ടാറ്റൂ. അതുകൊണ്ടുതന്നെ അല്‍പം ആശങ്കയും ഉണ്ടായിരുന്നു. തുടക്കത്തില്‍ ആ സ്ഥലം സുരക്ഷിതമാണ് എന്നാണ് തോന്നിയത്. എന്നാല്‍ ടാറ്റൂ ചെയ്ത് തുടങ്ങിയതോടെ അസുഖകരമായി അനുഭവപ്പെട്ടു തുടങ്ങി. തന്നോട് ബ്രാ ഊരാന്‍ ആവശ്യപ്പെടുകയും ശരീരം മറയ്ക്കാന്‍ ഒരു തുണി പോലും നല്‍കാതിരിക്കുകയും ചെയ്തു.

ഇരുപതു വയസ്സുകാരി എന്ന നിലയ്ക്കും ആദ്യമായി ടാറ്റൂ ചെയ്യുന്ന ആളെന്ന നിലയ്ക്കും ഇതെല്ലാം ശരിയാണോ എന്ന് ഉറപ്പില്ലായിരുന്നു. എന്നാല്‍ വൈകാതെ അയാള്‍ തന്റെ മാറിടത്തില്‍ സ്പര്‍ശിക്കാന്‍ തുടങ്ങി എന്നും കുറിപ്പിലുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം അതേക്കുറിച്ച്‌ തുറന്നെഴുതുമ്പോള്‍ സുജീഷ് എന്ന വ്യക്തിയില്‍ നിന്ന് ലൈം​ഗിക അതിക്രമമാണ് നേരിട്ടതെന്ന് മനസ്സിലാകുന്നു. പലരുടെയും അനുഭവങ്ങള്‍ വായിക്കുമ്ബോള്‍ ഇതേ രീതി അയാള്‍ പല സ്ത്രീകളില്‍ ഉപയോ​ഗിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നതെന്നും പോസ്റ്റിലുണ്ട്. ഇതേ അനുഭവം സുജീഷില്‍ നിന്നുണ്ടായെന്ന് വ്യക്തമാക്കി നിരവധി യുവതികള്‍ അയച്ച സന്ദേശങ്ങളും യുവതിയുടെ ഇന്‍സ്റ്റ​ഗ്രാം പേജില്‍ സ്റ്റോറികളായി ഇട്ടിട്ടുണ്ട്. ഇത്തരത്തിലൊരു അനുഭവം ഇനിയൊരു യുവതിക്കും ഉണ്ടാകാന്‍ ഇടവരരുത് എന്ന് പറഞ്ഞാണ് പലരും തുറന്നു പറഞ്ഞു രം​ഗത്തെത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...

ഓണക്കാലത്ത് സജീവമായി സ്പാകൾ കേന്ദ്രീച്ചുള്ള ലഹരിവില്പന സംഘം

0
തളിപ്പുഴ: സമൂഹത്തിന് വിപത്തായ ലഹരിയെ പലവിധേനയും പോലീസും ഗവണ്മെന്റും ചേർന്ന്...