മന്ത്രി പി.എ മുഹമ്മദ് റിയാസ്, പുത്തലത്ത് ദിനേശന്‍, എം.സ്വരാജ് എന്നിവരടക്കം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പുതുനിര

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍, എം.സ്വരാജ് എന്നിവരടക്കം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പുതുനിര. മന്ത്രിമാരായ വി.എന്‍ വാസവന്‍, സജി ചെറിയാന്‍ എന്നിവരും മുന്‍ എംഎല്‍‌എ കെ.കെ ജയചന്ദ്രന്‍, പി.കെ ബിജു, ആനാവൂര്‍ നാഗപ്പന്‍ എന്നിവരും ആദ്യമായി സംസ്ഥാന സെക്രട്ടേറിയേറ്റിലെത്തി. 89 അംഗ സംസ്ഥാന സമിതിയെയും തിരഞ്ഞെടുത്തു. ഇതില്‍ 16 പുതുമുഖങ്ങളുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പുതിയ സംസ്ഥാന സമിതിയില്‍ ഇളവുള‌ളത്. മുന്‍മന്ത്രിമാരായ ജി.സുധാകരന്‍, എം.എം മണി, മുതിര്‍ന്ന നേതാക്കളായ ആനത്തലവട്ടം ആനന്ദന്‍, കോലിയക്കോട് കൃഷ്‌ണന്‍ നായര്‍ എന്നിവരടക്കം 75 വയസ് പിന്നിട്ട പ്രമുഖ നേതാക്കളെയെല്ലാം സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആകെ 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റില്‍ മൂന്നാം തവണ കോടിയേരി ബാലകൃഷ്‌ണന്‍ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പതിനാറംഗ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഇത്തവണ അംഗങ്ങളുടെ എണ്ണം 17 ആയി ഉയര്‍ത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...