പെരിങ്ങര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെരിങ്ങര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 75 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച സ്‌ക്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ.മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു. അഡ്വ.മാത്യു ടി തോമസ് എംഎല്‍എയുടെ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നാണ് കെട്ടിട നിര്‍മാണത്തിനുള്ള തുക അനുവദിച്ചത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജി.ബാബുരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ കുട്ടികള്‍, ഹിന്ദി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ അധ്യാപിക ഡോ.എം.രജനി എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ആര്‍ പ്രസീന ഉപഹാരങ്ങള്‍ നല്‍കി.

പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം സി.കെ. അനു, ഗ്രാമപഞ്ചായത്തംഗം സനില്‍ കുമാരി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിഷ്ണു നമ്പൂതിരി, വികസന സമിതി ചെയര്‍പേഴ്‌സണ്‍ ശാന്തമ്മ. ആര്‍.നായര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.കെ മിനികുമാരി, വിദ്യാലയ വികസന സമിതി ചെയര്‍മാന്‍ സാം ഈപ്പന്‍, വികസന സമിതിയംഗം അഡ്വ.പ്രമോദ് ഇളമണ്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനാ സെക്രട്ടറി കെ.ആര്‍ ബാലകുമാര്‍, പ്രഥമാധ്യാപിക സോനു ഗ്രേസ് വര്‍ക്കി, സീനിയര്‍ അധ്യാപകന്‍ കെ.അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...