സ്വകാര്യ ബസുകള്‍ക്ക് നികുതി അടയ്ക്കാന്‍ കൂടുതല്‍ സാവകാശം : മന്ത്രി ആന്‍റണി രാജു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്കൂൾ  തുറക്കുന്നതിന് മുന്നോടിയായി കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ  സ്കൂൾ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കി. സ്വകാര്യ ബസ്സുകൾ ടെമ്പോ ട്രാവലറുകൾ എന്നിവക്ക് നികുതി അടക്കാൻ ഡിസംബർ വരെ കാലാവധി നീട്ടിനൽകാനും തീരുമാനിച്ചതായി മന്ത്രി ആന്‍റണി രാജു അറിയിച്ചു.

നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കായി  ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യറാക്കിയ പ്രോട്ടോക്കോള്‍ വിദ്യഭാസ ഗതാഗതമന്ത്രി തല ചര്‍ച്ചയില്‍ ഇന്നലെ അംഗീകരിച്ചിരുന്നു. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എല്ലാ സ്കൂളുകള്‍ക്കും കൈമാറും.വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ തുടരാനാണ് തീരുമാനം. സ്കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെ.എസ്.ആര്‍.ടി ബോണ്ട് സര്‍വ്വീസുകള്‍ അനുവദിക്കും. ഇതിനുള്ള നിരക്ക് ബന്ധപ്പെട്ട സ്കൂള്‍ അധികൃതരും കെഎസ്ആര്‍ടിസിയും ചേര്‍ന്ന് തീരുമാനിക്കും.

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള കണ്‍സഷന്‍ അതേപടി തുടരും. സ്വകാര്യ ബസുകളിലെ കണ്‍സഷന്‍ നിരക്കില്‍ ഉടന്‍ തീരുമാനമെടുക്കും. ഉച്ചവരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസ്, ബെഞ്ചിൽ ഒന്നോ രണ്ടോ കുട്ടികൾ, ഉച്ചഭക്ഷണം സ്കൂളിൽ വേണ്ട എന്നതടക്കമുള്ള അടിസ്ഥാന കാര്യങ്ങളില്‍  ഇതുവരെ ധാരണയായിട്ടുണ്ട്.

ഓരോ സ്കൂളിലെയും കുട്ടികളുടെ എണ്ണം നോക്കി എങ്ങിനെ ബാച്ച് തിരിക്കണം. ഓഫ്‍ലൈൻ ക്ലാസിന് സമാന്തരമായുള്ള ഓൺലൈൻ ക്ലാസുകളുടെ സമയത്തിൽ മാറ്റം വേണോ എന്നതടക്കം വിശദമായ അന്തിമ മാർഗ്ഗരേഖ തയ്യാറാക്കും. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള കൗൺസിലിംഗിന് ആരോഗ്യവകുപ്പും സുരക്ഷാ ഉറപ്പാക്കാനും സ്കൂൾ ബസ്സുകളുടെ അറ്റകുറ്റപ്പണിക്കും പോലീസും നടപടി തുടങ്ങി. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള കൗൺസിലിംഗിന് ആരോഗ്യവകുപ്പും സുരക്ഷാ ഉറപ്പാക്കാനും സ്കൂൾ ബസ്സുകളുടെ അറ്റകുറ്റപ്പണിക്കും പോലീസും നടപടി തുടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...