റാന്നി മാമുക്കില്‍ സ്കൂള്‍ ബസില്‍ ലോറി ഇടിച്ച് അപകടം ; കുട്ടികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ റാന്നി മാമ്മുക്ക് ജംഗ്ഷനിൽ സ്കൂൾ ബസും ചരക്കു വാഹനവും കൂട്ടിയിടിച്ച് അപകടം. കുമ്പഴ മൗണ്ട് ബഥനി സ്കൂളിന്റെ ബസിലാണ് ലോറി ഇടിച്ചത്. ഇന്ന് രാവിലെ 8:10-ഓടെയായിരുന്നു സംഭവം. അപകടത്തിൽ ബസ്സിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്കേറ്റു.
​പേട്ട ഭാഗത്തുനിന്നും പത്തനംതിട്ട ഭാഗത്തേക്ക് തിരിയുകയായിരുന്ന സ്കൂൾ ബസ്സിലേക്ക്, മെയിൻ റോഡിലൂടെ ഇട്ടിയപ്പാറ ഭാഗത്തുനിന്നും വന്ന ചരക്കു വാഹനം ഇടിക്കുകയായിരുന്നു. ബസിന്റെ പുറകിലെ വാതിലിന്റെ  ഭാഗത്താണ് ലോറി ഇടിച്ചത്. സ്കൂൾ സമയത്തായതിനാൽ അപകടത്തെ തുടർന്ന് റോഡിൽ വലിയ രീതിയിലുള്ള വാഹന ഗതാഗത തടസ്സം നേരിട്ടു.

വിവരമറിഞ്ഞ് റാന്നി പോലീസ് ഉടനടി സ്ഥലത്തെത്തുകയും അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. പരിക്കേറ്റ കുട്ടികളെ പ്രാഥമിക ശുശ്രൂഷകൾക്കായി റാന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെക്കുറിച്ച് റാന്നി പോലീസ് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകൾക്ക് നിർഭയമായി ഏത് സമയത്തും പുറത്തിറങ്ങി നടക്കാവുന്ന സാഹചര്യം കേരളത്തിലുറപ്പാക്കുക പ്രധാന ലക്ഷ്യം :...

0
തിരുവനന്തപുരം: സ്ത്രീകൾക്ക് നിർഭയമായി ഏതു സമയത്തും പുറത്തിറങ്ങി നടക്കുവാനുള്ള അന്തരീക്ഷം സൃഷ്ടിച്ച്...

മൃഗചൂഷണം അവസാനിപ്പിക്കണം, സ്വാതന്ത്ര്യദിനത്തിൽ കൂടുകൾക്കുള്ളിൽ കിടന്ന് നിരാഹാര സമരം

0
തിരുവനന്തപുരം: മൃഗങ്ങളുടെ ചൂഷണവും ദുരിതവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഏഴുദിവസത്തെ...

വി ഡി സതീശന്‍ ജമാ അത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങി : വന്ദേമാതരം ആലപിക്കാത്തതില്‍...

0
കോട്ടയം: സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം ആലപിക്കാത്ത വിഷയത്തില്‍ മുഖ്യമന്ത്രി വി...

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ചു ; ഖർഗെയും സോണിയ ഗാന്ധിയും ഇടപെട്ടിട്ടും പാടി

0
ന്യൂഡൽഹി : 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദില്ലി എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ....