അതിജീവനത്തിനായി ജില്ലയിലെ സ്‌കൂള്‍ കൗണ്‍സിലര്‍മാരെ സജ്ജമാക്കി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കോവിഡ് മഹാമാരിയിലും വെള്ളപ്പൊക്കത്തിലും അകപ്പെടുന്ന കുട്ടികളുടെ മാനസിക ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സ്‌കൂള്‍ കൗണ്‍സലര്‍മാരുടെ പ്രവര്‍ത്തന മികവിനായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കുട്ടികള്‍ക്കായുള്ള സമഗ്ര ലൈംഗിക വിദ്യാഭ്യാസം സംബന്ധിച്ച് റാന്നി താലൂക്ക് ആശുപത്രി സൈക്കോളജിസ്റ്റ് ഡോ.വി.ആരതിയും കൗണ്‍സിലിംഗ് വര്‍ധിപ്പിക്കുന്നതിനായുള്ള ടെക്‌നിക്കുകള്‍ പരിചയപ്പെടുത്തി ഡി.എം.എച്ച്.പി പ്രോജക്ട് ഓഫീസര്‍ ടിസ്‌മോന്‍ ജോസഫും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ് തസ്‌നീം, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നീതാ ദാസ് എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ശൈശവ വിവാഹ നിരോധനം സംബന്ധിച്ച ബോധവല്‍ക്കരണ പോസ്റ്റര്‍ ‘പൊന്‍വാക്ക്’ പ്രകാശനം ചെയ്തു. മാനസികാരോഗ്യ ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച നാടകമത്സരത്തില്‍ പരുമല സെന്റ് ഗ്രിഗോറിയോസ് ഓഫ് സോഷ്യല്‍ സയന്‍സ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ്, മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ് കോളേജ് കോന്നി സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവര്‍ യഥാസമയം ഒന്നും രണ്ടും സ്ഥാനത്തിന് അര്‍ഹരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...